കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയം വിടാതെ പാകിസ്താന്‍: ഐക്യരാഷ്ട്രസഭയില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച

Google Oneindia Malayalam News

യുഎന്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ യോഗം ചേരുന്നു. പാകിസ്താന്റെ സഖ്യരാജ്യമായ ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഐക്യരാഷ്ട്രസഭയില്‍ നയതന്ത്ര പ്രതിനിധികള്‍ അടച്ചിട്ട മുറിയില്‍ യോഗം ചേരുന്നത്. ആഗസ്റ്റ് നാലിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു യോഗം ചേരുന്നത്. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തെ ആദ്യം മുതല്‍ എതിര്‍ത്തത് പാകിസ്താനായിരുന്നു. ഡിസംബര്‍ 12ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന് അയച്ച കത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയയുവരാത്ത വിഷയത്തില്‍ ആശങ്ക പങ്കുവെച്ചിരുന്നു.

'എന്നാലും സുനന്ദ പുഷ്കറിന് ആ ഭാഗ്യം ഇല്ലാതായി പോയല്ലോ?'; ശശി തരൂരിനെതിരെ ബിജെപിയുടെ ട്വീറ്റ് 'എന്നാലും സുനന്ദ പുഷ്കറിന് ആ ഭാഗ്യം ഇല്ലാതായി പോയല്ലോ?'; ശശി തരൂരിനെതിരെ ബിജെപിയുടെ ട്വീറ്റ്

ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട പാകിസ്താനെ ചൈനയും പിന്തുണയ്ക്കുകയായിരുന്നു. എപ്പോഴാണ് യോഗം ചേരുക എന്നത് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ യോഗം നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് അ‍ഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയത്. തുടക്കം മുതലേ പാകിസ്താനാണ് ഇന്ത്യന്‍ നീക്കകത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്തെത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 30ന് രണ്ട് കേന്ദ്രഭരണ പ്രദേളങ്ങളും പ്രാബല്യത്തില്‍ വന്നിരുന്നു.

un-157658313

ചൈനയുടെ പിന്തുണയോടെ പാതകിസ്താനാണ് വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ചത്. എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും മറ്റ് രാജ്യങ്ങള്‍ക്ക് അതില്‍ ഇടപെടാനുള്ള അധികാരമില്ലെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അമേരിക്കയും യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത് ​അംഗീകരിക്കുകയും ചെയ്തിരുന്നു. 1948ലും 1950ലുമായി നിരവധി പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭ പാസാക്കിയത്. കശ്മീരിന്റെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഒരു ആമുഖം കൊണ്ടുവരണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
United Nations Security Council to Meet on Kashmir Today at China's Request: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X