എന്താണ് ബ്രെല്‍ഫി? യുഎന്‍ സെല്‍ഫിയെ പിന്തുണയ്ക്കുന്നതിന് പിന്നില്‍!!!
ജനീവ: കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ സെല്‍ഫി അയക്കാന്‍ നിങ്ങള്‍ക്ക് മടിയുണ്ടോ, എങ്കില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രെല്ഫിയെ പിന്തുണയ്ക്കുകയാണ് യുനൈറ്റഡ് നാഷന്‍സ്.
പരസ്യമായി മുലയൂട്ടുന്നതിനെക്കുറിച്ചുള്ള അബദ്ധധാരണകള്‍
മാറ്റുന്നതിനും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാനും മികച്ച മാര്‍ഗ്ഗം സാഷ്യല്‍ മീഡിയയില്‍ ബ്രെല്ഫികള് പോസ്റ്റ് ചെയ്യുന്ന ട്രെന്‍ഡിനെ പ്രോത്സാഹിപ്പിക്കലാണെന്ന കണ്ടെത്തലാണ് യുഎന്നിന്റെ നീക്കത്തിന് പിന്നില്‍

എന്താണ് ബ്രെല്‍ഫി?
അമ്മമാര്‍ കുഞ്ഞുങ്ങളെ മൂലയൂട്ടുന്നതിന്റെ സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

മുലയൂട്ടലിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍
പരസ്യമായി മുലയൂട്ടുന്നതുള്പ്പെടെ മുലയൂട്ടലിനെ കുറിച്ചുള്ള അബദ്ധധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ഇത്തരം ബ്രെല്ഫികളെ പിന്തുണക്കുന്നതിന് പിന്നില്‍

യുഎന്നും ബ്രെല്ഫിയും
ബ്രെല്ഫികള് മുലയൂട്ടലിനെ പിന്തുണക്കുന്നുവെങ്കില്‍ യുഎന്‍ ബ്രെല്ഫിയെ പിന്തുണക്കുന്നതില് എന്താണ് തെറ്റെന്ന് യുഎന്‍ യോഗത്തിനിടെ യുഎന്‍ വക്താവ് ഫദേല ചായ്ബാണ് ചോദ്യം ഉന്നയിച്ചത്.

ലോക മുലയൂട്ടല്‍ വാരം
ആഗസ്ത് ഒന്നുമുതല്‍ ലോക മുലയൂട്ടല്‍ വാരം ആരംഭിക്കുന്നു. ലോകത്തുള്ള കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനായി ജനങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് യുഎന്നിന് മുമ്പില്‍ യുണിസെഫ് വെയ്ക്കുന്ന നിര്‍ദ്ദേശം.

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍
ലോകത്ത് ജനിക്കുന്ന 77 മില്യണ്‍ നവജാത ശിശുക്കളില്‍ പകുതിയോളം കുട്ടികള്‍ക്ക് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നില്ലെന്ന് യുണിസെഫ് സാക്ഷ്യപ്പെടുത്തുന്നു. രോഗപ്രതിരോധത്തിനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നതിനും ഇത് മൂലം പോഷകാഹാരക്കുറവിനും ഇടയാക്കുന്നു.

മുലപ്പാലും രോഗപ്രതിരോധവും
നവജാതശിശുക്കളിലുണ്ടാകുന്ന അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും 'കൊളസ്ട്രം' കുട്ടികളെ പ്രതിരോധിക്കുന്നു. ആറ് മാസം വരെയുള്ള മുലയൂട്ടല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications