Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ നിന്ന് തിരിച്ചുവരവ് നടത്താന്‍ പദ്ധതി: ഐസിസിന് മുന്നറിയിപ്പ് നല്‍കി യുഎന്‍!!

വാഷിംഗ്ടണ്‍: ഭീകര സംഘടന ഐസിസിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഐസിസ് തീവ്രവാദ ഗ്രൂപ്പിന്റെ സ്വയം പ്രഖ്യാപിത ഖലീഫ മരിച്ചുപോയേക്കാം, എന്നാല്‍ അതിന്റെ നേതാക്കള്‍ സിറിയയിലും ഇറാഖിലും വ്യാപിച്ച് കിടക്കുകയാണ്. ലോകമെമ്പാടുമുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തുന്ന ദിവസത്തെ അവര്‍ സ്വപ്‌നം കാണുന്നു. തീവ്രവാദ ഗ്രൂപ്പിന്റെ വളര്‍ന്നു വരുന്ന പ്രഭവകേന്ദ്രം ഇറാഖാണെന്ന് യുഎന്‍ പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം ഐസിസിന്റെ പ്രധാന നേതാക്കളായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയും മറ്റു നേതാക്കളും ഇറാഖ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.

സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നീക്കം

സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നീക്കം

''പ്രധാന മേഖലയില്‍ പ്രവര്‍ത്തനം നടത്താനും അവിടെ നിലനില്‍ക്കാനും ഏകീകരിക്കാനും പ്രാദേശിക തലത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ സ്ഥാപിക്കാനും നേതൃത്വം ലക്ഷ്യമിടുന്നു. ഒടുവില്‍ പുനരുജ്ജീവനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായ സമയവും സാഹചര്യവും ഒത്തുവരുമ്പോള്‍ അവര്‍ അന്താരാഷ്ട്ര തലത്തിലുള്ള ആക്രമണങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയില്‍ കൈവശം വച്ചിരുന്ന അവസാന പ്രദേശമായ ബാഗൂസിന്റെ പതനത്തിനുശേഷം ''പ്രധാനമായും രഹസ്യ ശൃംഖലയായി ഐസിസ് പരിണാമം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ബാഗ്ദാദിയുടെ തട്ടകം

ബാഗ്ദാദിയുടെ തട്ടകം

ബാഗ്ദാദി കൂടുതലും ഇറാഖില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തല്‍ പുതിയതാണെങ്കിലും മറ്റ് മുന്നറിയിപ്പുകള്‍ യുഎസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും കഴിഞ്ഞ വര്‍ഷം ഉന്നയിച്ച ആശങ്കകള്‍ക്ക് സമാനമാണ്. ഐഎസ് 'അതിന്റെ ഭൗതിക കാലിഫേറ്റിനെ പുനരുജ്ജീവിപ്പിക്കുന്നതിന്, പ്രാപ്തമാക്കുന്നതിന്, ഇപ്പോഴും നല്ല സ്ഥാനത്താണ്,' പെന്റഗണ്‍ വക്താവ് കമാന്‍ഡര്‍ സീന്‍ റോബര്‍ട്ട്‌സണ്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ''ഇത് പോരാട്ടത്തിന്റെ അവസാനമല്ല,'' ബാഗുസിന്റെ പതനത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയുടെ യുഎസ് പ്രത്യേക പ്രതിനിധി അംബാസഡര്‍ ജെയിംസ് ജെഫറിയും അഭിപ്രായപ്പെട്ടു.

 ഐസിസ് തിരിച്ചുവരവിന്

ഐസിസ് തിരിച്ചുവരവിന്

അടുത്തിടെ, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് വാര്‍ (ഐഎസ്ഡബ്ല്യു) പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം സിറിയയുടെയും ഇറാഖിന്റെയും ഭാഗങ്ങളില്‍ ആദ്യമായി അടിച്ചുകയറ്റിയതിനേക്കാള്‍ വേഗതയേറിയതും കൂടുതല്‍ വിനാശകരവുമായേക്കാവുന്ന ഒരു തിരിച്ചുവരവിന് ഐസിസ് തയ്യാറാണെന്ന് പറയുന്നു. ഐസിസിന് 10,000 മുതല്‍ 15,000 വരെ പോരാളിളുള്ള സിറിയന്‍, ഇറാഖ് ഹൃദയപ്രദേശങ്ങളില്‍ നിന്ന് 'തിരിച്ചുവരവ്' നടത്തുമെന്ന് യുഎന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗം പ്രതീക്ഷിക്കുന്നു. യുഎസ് രഹസ്യാന്വേഷണവും സൈനിക വിലയിരുത്തലുകളും പ്രതിധ്വനിപ്പിച്ചുകൊണ്ടുള്ള യു.എന്‍ റിപ്പോര്‍ട്ട് ഇറാഖില്‍ ഐ എസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇറാഖിന്റെയും സിറിയയുടെയും വിവിധ ഭാഗങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും കഴിയുന്നുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+