ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചെന്ന് യുഎസ്
ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ്. ഖത്തറും യുഎസും ചേർന്ന് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം. പ്രാദേശിക സമയം 4 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തി വരും. ലെബനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ സമാധാന കരാറിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ഇറാൻ നിലപാടെടുത്തിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഐആർജിസി വ്യക്തമാക്കുകയും ചെയ്തു.ഇതിന് പിന്നാലെ ആഗോള ക്രൂഡ് വില വീണ്ടും കുതിച്ചു കയറി.ഈ പശ്ചാത്തലത്തിലാണ് യുഎസും ഖത്തറും അടിയന്തരമായി ഇടപെട്ട് ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തൽ ഉറപ്പാക്കുന്നതിനായി ചർച്ചകൾ നടത്തിയത്.
അതേസമയം വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാൻ-യു.എസ് സമാധാന കരാർ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. ഇറാനും യുഎസും തമ്മിലുള്ള ദീർഘകാല ധാരണയ്ക്ക് വേണ്ടി നടക്കുന്ന ചർച്ചകൾ മുന്നോട്ട് പോകേണ്ടതുണ്ടെന്നും നിലവിലെ സംഘർഷങ്ങൾ അതിനെ ബാധിക്കരുതെന്നും അന്താരാഷ്ട്ര മധ്യസ്ഥർ അഭിപ്രായപ്പെട്ടു.

അതേസമയം സമാധാന ശ്രമങ്ങളെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും എല്ലാ മുന്നണികളിലും സംഘർഷം അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇസ്രായേലിന്റെ നടപടികളിൽ ട്രംപ് നേരത്തേ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ലെബനനിൽ സാധാരണ ജനങ്ങൾക്ക് നേരിടേണ്ടി വന്ന വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കൂടുതൽ നിയന്ത്രിതമായ സൈനിക നീക്കങ്ങൾ ആവശ്യമാണ് എന്നും ട്രംപ് പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യത്തിൽ പ്രധാന സഖ്യങ്ങളെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നിർദ്ദേശിച്ചു. അമേരിക്ക മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇസ്രായേലിന് ശക്തമായ പിന്തുണ നൽകുന്ന പ്രധാന ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനക്കരാർ സംബന്ധിച്ച് ഇറാനും യുഎസും തമ്മിൽ ഇന്ന് സ്വിറ്റ്സർലാൻ്റിൽ വെച്ച് ചർച്ച നടക്കാനിരിക്കുകയായിരുന്നു. ഇറാൻ പ്രതിനിധി മുഹമ്മദ് ബാഘർ ഖാലിബാഫും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിലാണ് ചർച്ച നടത്താനിരുന്നത്. അതിനിടെയാണ് ലെബനന് നേരെയുള്ള ആക്രമണം ഇസ്രായേൽ കടുപ്പിച്ചത്. തുടർന്ന് ചർച്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലേക്ക് ഇറാൻ കടക്കുകയായിരുന്നു. ലെബനനിൽ യാതൊരു തരത്തിലുള്ള ആക്രമണവും പാടില്ലെന്നാണ് കരാർ വ്യവസ്ഥയിൽ ഇറാൻ മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ഇസ്രായേൽ എത്രയും പെട്ടെന്ന് ലെബനനിൽ നിന്നും പിൻവാങ്ങണമെന്ന ആവശ്യവും ഇറാൻ മുന്നോട്ട് വെച്ചിരുന്നു. അതേസമയം തങ്ങൾ ആവശ്യമുള്ളത്ര












Click it and Unblock the Notifications