കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക: സമ്പൂര്‍ണ്ണ വാക്സിനേഷന്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചത് 125,000 ലേറെ പേര്‍ക്ക്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. സമ്പൂര്‍ണ്ണ വാക്സിന്‍ സ്വീകരിച്ച 125000 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചതെന്നാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 1400 പേര്‍ മരിക്കുകയും ചെയ്തു. ജനുവരി മുതൽ വാക്സിന്‍ സ്വീകരിച്ച 164.2 ദശലക്ഷത്തിലധികം വരുന്ന ആളുകളില്‍ നിന്നാണ് ഇത്ര കേസുകള്‍ കണ്ടെത്തിയത്. 38 സംസ്ഥാനങ്ങളിലായി വരുന്ന ഈ 125,682 കേസുകൾ .08 ശതമാനത്തിൽ താഴെയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

വാക്സിനേഷൻ എടുക്കാത്തവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തിവയ്പ് എടുത്തവരുടെ കേസുകളുടെയും മരണങ്ങളുടെയും എണ്ണം വളരെ കുറവാണ് എന്നതും ശ്രദ്ധേയമാണ്. പെൻസിൽവാനിയ, മിസോറി എന്നിവയുൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ രാജ്യത്തെ ബ്രേക്ക് ത്രൂ കേസുകളുടെ ആകെ എണ്ണം 125,683 ൽ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്ലോറിഡ് പോലുള്ള ചില സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിന്നും പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 covis

നാല് സംസ്ഥാനങ്ങൾ മരണസംഖ്യയും ആശുപത്രിവാസവും സംബന്ധിച്ച വിവരങ്ങള്‍ നൽകിയിട്ടുണ്ട്. പക്ഷേ കേസുകളുടെ പൂർണ്ണ വിവരം അല്ല ഇതെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവരിലും വൈറസ് ബാധ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. ഇത് വളരെ അപൂർവമാണെന്നും വാക്സിൻ പരാജയപ്പെടുന്നതിന്റെ ലക്ഷണമല്ലെന്നുമുള്ള നിര്‍ദേശവും ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.

കുത്തിവയ്പ് എടുത്ത വ്യക്തികൾ കോവിഡ് -19 മൂലമാണോ അതോ മറ്റ് കാരണങ്ങളാലോ മരിച്ചുവെന്നത് ഉറപ്പിക്കാനാകില്ലെന്നാണ് ചില സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത് . എന്നാൽ ലൂസിയാനയിൽ 32, വാഷിംഗ്ടൺ സംസ്ഥാനത്ത് 52, ജോർജിയയിൽ 24, ന്യൂജേഴ്‌സിയിൽ 49, ഇല്ലിനോയിയിൽ 169 മരണങ്ങൾക്കും കോവിഡ് കാരണമായിട്ടുണ്ടെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

അതേസമയം, ചില സാഹചര്യങ്ങളിൽ വാക്‌സിനേഷൻ എടുത്തവരും മാസ്‌ക് അണിയണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ ദിവസം തങ്ങളുടെ മാർഗരേഖ പരിഷ്‌കരിച്ചിരുന്നു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാൻ ഉദ്ദേശിച്ചാണ് പുതിയ നിർദേശം കൊണ്ടുവന്നത്.

'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
United States: covid infected more than 125,000 people despite complete vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X