കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ രംഗത്ത് അഴിച്ചു പണിയുമായി ട്രംപ്; ആണവായുധ നയത്തിന് മാറ്റം, അപകടമെന്ന് മുന്നറിയിപ്പ്

കൂടാതെ ഒബാമ സർക്കാരിന്റെ കാലത്തേക്കാൾ ഏറെ വ്യത്യസ്തമായ പ്രതിരോധ-യുദ്ധ നയമാണ് തനിക്കുള്ളതെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ആണവായുധ നയത്തിന് മാറ്റം വരുത്താൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒബാമ സർക്കാർ പ്രതിരോധ രംഗത്ത് സ്വീകരിച്ച നയത്തിലാണ് ട്രംപ് മാറ്റം വരുത്താൻ തയ്യാറാവുന്നത്. പുതിയ നയം സംബന്ധിച്ച് കരട് റിപ്പോർട്ട് അവതരിപ്പിച്ച മുൻ യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

trump

ഉത്തരകൊറിയ- യുഎസ് ചർച്ച; വ്യത്യസ്ത നിലപാടുമായി അമേരിക്ക, ട്രംപിന്റെ പ്രതികരണം ഇങ്ങനെ...ഉത്തരകൊറിയ- യുഎസ് ചർച്ച; വ്യത്യസ്ത നിലപാടുമായി അമേരിക്ക, ട്രംപിന്റെ പ്രതികരണം ഇങ്ങനെ...

അടുത്തകാലത്തായി അമേരിക്കയ്ക്ക് നേരെ ഉത്തരകൊറിയ ഭീഷണി ഉയർത്തിയതിന്റെ പശ്ചത്തലത്തിലാണ് യുഎസ് ഇത്തരത്തിലുള്ളൊരു നിലപാടെടുത്തതെന്നാണ് വിലയിരുത്തൽ. കൂടാതെ ഒബാമ സർക്കാരിന്റെ കാലത്തേക്കാൾ ഏറെ വ്യത്യസ്തമായ പ്രതിരോധ-യുദ്ധ നയമാണ് തനിക്കുള്ളതെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു.

 ഗർഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക! എച്ച്ഐവിയ്ക്ക് സാധ്യതയേറെ ഗർഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക! എച്ച്ഐവിയ്ക്ക് സാധ്യതയേറെ

 റഷ്യയും ഭീഷണി‌

റഷ്യയും ഭീഷണി‌

റഷ്യയ്ക്കെതിരെയും ആരോപണവുമായി അമേരിയ്ക്ക രംഗത്തെത്തിയിട്ടുണ്ട്. 1987 ൽ ആണാവായുധ ശക്തരികളായ രാജ്യങ്ങൾ ഒപ്പിട്ട കാരാർ റഷ്യ ലംഘിച്ചുവെന്നാണ് യുഎസിന്റെ ആരോപണം. റഷ്യ കരയിൽ​നിന്ന്​ വിക്ഷേപിക്കുന്ന ആണവ ക്രൂസ്​ മിസൈലുക​ നിർമിച്ചതായി യുഎസ് യുഎസ് ആരോപിക്കുന്നുണ്ട്. ഇതിനെ നേരിടാൻ കടലിൽ​നിന്ന്​ വിക്ഷേപിക്കുന്ന ആണവ ക്രൂസ്​ മിസൈ​ലു​കൾ ഉൽപാദിപ്പിക്കാനും തയ്യാറാക്കിയ കരട് നിയമത്തിൽ നിർദേശമുണ്ട്.

ട്രംപിന്റെ നയം ദോഷം ചെയ്യും

ട്രംപിന്റെ നയം ദോഷം ചെയ്യും

അമേരിക്കയുടെ പുതിയ നയത്തിനെതിരെ ആയുധനിയന്ത്രണ സംഘടന രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ പുതിയ നയം ഗുരുതരമായ സാഹചര്യത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് സംഘടന ആഭിപ്രായപ്പെട്ടു. കൂടാതെ ട്രംപിന്റെ പുതിയ നയം ശീതയുദ്ധത്തിന് സമാനമായ അവസ്ഥയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അമേരിക്കൻ ആംസ് കൺട്രോൾ ആസോസിയേഷൻ തലവൻ ഡാരി കിംബാൾ പറഞ്ഞു. അമേരിക്കയുടെ ഈ നയം മറ്റു രാജ്യങ്ങൾക്ക് ആണവായുധങ്ങൾ ഉൽപാദിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നടപടികൾ തുടങ്ങി

നടപടികൾ തുടങ്ങി

ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ബാറാക് ഒബാമയുടെ നയത്തിലാണ് ട്രംപ് സർക്കാർ മാറ്റം വരുത്തിയികരിക്കുന്നത്. ഇതു സംബന്ധമായ മാറ്റത്തിന് പന്റെഗൺ ശ്രമം ആരംഭിച്ചതായും യുഎസ് മുൻ ഉന്നതതല ഉദ്യോഗസ്ഥൻ ജോൺ വോൾഫസ്തൽ പറഞ്ഞു. ഉത്തരകൊറിയയെ കൂടാതെ റഷ്യ , ചെന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ പുതിയ ആയുധങ്ങൾ നർമ്മിക്കാനും ട്രംപ് സർക്കാർ നർദേശിച്ചതായി പുതിയ നയത്തിൽ പറയുണ്ട്.

 ആണവായുധ ശേഷികൂട്ടണമെന്ന് ട്രംപ്

ആണവായുധ ശേഷികൂട്ടണമെന്ന് ട്രംപ്

അമേരിക്കയുടെ പ്രസിഡന്റായി ചുമതല ഏൽക്കും മുൻപേ രാജ്യത്തിന്റെ ആണവ ശേഷി കൂട്ടണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദികളും മറ്റും ആണവായുധങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഇത്തരത്തിലുള്ള നിർദേശംകൊണ്ട് ഉദ്ദേശിച്ചതെന്ന് ട്രംപിന്‍റെ വക്താവ് ജേസൺ മില്ലർ അറിയിച്ചു. ആയുധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ആധുനിക വത്കരണവും അമേരിക്ക ലക്ഷ്യമിടുന്നു. ശക്തിയിലൂടെ സമാധാനം എന്നതാണ് ട്രംപിന്‍റെ വീക്ഷണമെന്നും മില്ലർ വ്യക്തമാക്കി. എന്നാൽ ട്രംപിനെനപരോക്ഷമായി വിമർശിച്ച് അന്ന് ഒബാമ രംഗത്തെത്തിയിരുന്നു

English summary
United States plans to loosen its nuclear weapons policy and could use them in response to non-nuclear attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X