കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു: വിടപറഞ്ഞത് വിയറ്റ്‌നാം യുദ്ധത്തടവുകാരന്‍

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് സെനറ്ററും വിയറ്റ്നാം യുദ്ധനായകനുമായ ജോണ്‍ മക്കെയ്ന്‍ (81) അന്തരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തലച്ചോറിലെ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്നു പതിറ്റാണ്ടുകാലം അരിസോണയില്‍ നിന്നുള്ള സെനറ്ററായിരുന്ന അദ്ദേഹം രോഗബാധിതനായതിനെ തുടര്‍ന്ന് ഈ വര്‍ഷം സെനറ്റ് യോഗങ്ങളില്‍ ഹാജരായിരുന്നില്ല.

ഭാര്യ സിന്‍ഡി മക്കെയ്ന്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതല്‍ ചികിത്സ അവസാനിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ ഇടതു കണ്ണിനു മുകളില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തലച്ചോറിനെ ബാധിച്ച ഗ്ലിയോബ്ലാസ്‌റ്റോമ എന്ന പേരിലുള്ള ട്യൂമര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്.

mccainobit-

എട്ടു തവണ സെനറ്ററായിരുന്ന മക്കെയ്ന്‍, 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമക്കെതിരെ സ്ഥാനാര്‍ത്ഥിയായതോടെയാണ് മക്കെയിന്‍ വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. നിലവിലത്തെ സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായിരുന്നു അദ്ദേഹം. റിപ്പബ്ലിക് പാര്‍ട്ടിക്കാരനായിരുന്നുവെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയായരുന്നു മക്കെയ്ന്‍.

വിയറ്റ്നാം യുദ്ധസമയത്ത് ഫൈറ്റര്‍ പൈലറ്റ് ആയിരുന്നു അദ്ദേഹം. യുദ്ധത്തിനിടെ വിമാനം വെടിവെച്ച് വീഴ്ത്തി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മക്കെയ്ന്‍ അഞ്ചു വര്‍ഷത്തിലധികം യുദ്ധതടവുകാരനായി. കസ്റ്റഡിയില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടിവന്നിരുന്നു.

2003ലെ ഇറാഖ് അധിനിവേശത്തിന് വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം, സിറിയയില്‍ ശക്തമായ ഇടപെടല്‍ നടത്താതിരുന്ന ബറാക് ഒബാമ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. വിദേശനയങ്ങളില്‍ റിപ്പബ്ലിക്കന്‍ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന അദ്ദേഹം, ഇസ്രായേലിന്റെ ശക്തനായ വക്താവ് കൂടിയാണ്.

English summary
United States Senator John McCain, a former prisoner of war in Vietnam who ran unsuccessfully for US president in 2008 and became a prominent critic of President Donald Trump, died on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X