Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടകളായ സഹോദരിമാര്‍ക്ക് നഷ്ടപരിഹാരമായി യൂണിവേഴ്‌സിറ്റിക്ക് നല്‍കേണ്ടിവന്നത് കോടികള്‍; സംഭവമിങ്ങനെ

ഇരട്ടക്കുട്ടികളെ തിരിച്ചറിയുക എന്നത് വളരെ കഷ്ടമാണ്. ഐഡന്റിറ്റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ പറയേണ്ട. അച്ഛനും അമ്മയ്ക്കും വരെ ഒരുപക്ഷേ മാറിപ്പോവാന്‍ സാധ്യതയുണ്ട്. ഇനി പറയാന്‍ പോവുന്നത് ഇരട്ടകളായ സഹോദരിമാരുടെ കാര്യമാണ്.

ഇരട്ടകളായതിന്റെ പേരില്‍ തങ്ങള്‍ നേരിടേണ്ടി വന്ന പ്രശ്‌നവും തുടര്‍ന്ന് നിയമത്തിന്റെ വഴിയിലൂടെ ഇവര്‍ തങ്ങള്‍ നേരിട്ട അപമാനത്തിന് കോടികള്‍ നഷ്ടപരിഹാരം വാങ്ങിയതുമാണ് ഇനി പറയാന്‍ പോകുന്നത്. എന്താണ് ഇവരുടെ ജീവിതത്തില്‍ നടന്നതെന്ന് വിശദമായി അറിയാം....

1

2016 ലെ വര്‍ഷാവസാന മെഡിക്കല്‍ സ്‌കൂള്‍ പരീക്ഷയില്‍ കോപ്പിയടിച്ചു എന്നായിരുന്നു ഇരട്ട സഹോദരിമാരായ കെയ്ലയും കെല്ലി ബിംഗ്ഹാമിനും എതിരെ വന്ന ആരോപണം. ടെസ്റ്റ് പ്രൊക്ടര്‍മാര്‍ അവരുടെ പരീക്ഷാ ഫലങ്ങള്‍ അവലോകനം ചെയ്തതിന് ശേഷം 24 വയസ്സുള്ള സഹോദരിമാര്‍ കോപ്പിയടിച്ചു എന്നാണ് പറഞ്ഞത്. അന്ന് അവര്‍ രണ്ടാം വര്‍ഷ പഠനത്തിലായിരുന്നു. എന്നാല്‍ കോപ്പിയടി ആരോപണത്തിനെതിരെ ഇവര്‍ നിയമനടപടി സ്വീകരിച്ചു. സൗത്ത് കരോലിനയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയ്ക്കെതിരായ മാനനഷ്ടക്കേസില്‍ സഹോദരിമാര്‍ വിജയിച്ചു.

2

307 ചോദ്യങ്ങളില്‍ 296 വരെയുള്ള 54 ഉത്തരങ്ങള്‍ക്കും ഇവര്‍ ഒരുപോലെ ഉത്തരം എഴുതിയെന്നായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ആരോപണം.സഹോദരിമാര്‍ പരസ്പരം സിഗ്‌നല്‍ നല്‍കുകയും കുറിപ്പുകള്‍ കൈമാറുകയും ചെയ്യുന്നുവെന്ന് സ്‌കൂളിന്റെ 'ഓണര്‍ കൗണ്‍സില്‍' ആരോപിച്ചു, കോടതി രേഖകള്‍ പറയുന്നു. ഒടുവില്‍ ഇവര്‍ പരീക്ഷയില്‍ കോപ്പിയടിച്ചതായി കൗണ്‍സില്‍ വിധിയെഴുതി.

3

ഒരേ ടേബിളിൽ "ഏകദേശം നാലോ അഞ്ചോ ആളുകളുടെ അകലത്തിലാണ് അവർക്ക് സീറ്റുകൾ നൽകിയതെന്നും എന്നാൽ അവർക്ക് പരസ്പരം കാണാനായിരുന്നില്ലെന്നും കെല്ലി ഇൻസൈഡറോട് പറഞ്ഞു. "ഇത് എട്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിരുന്നു, ഈ സമയത്ത് ഞങ്ങൾ സാധാരണ പരീക്ഷ എഴുതുന്നത് പോലെത്തന്നെ പരീക്ഷ എഴുതിയിരുന്നു എന്നാണ് കെയ്ല പറഞ്ഞത്.

4

കൗൺസിലിന്റെ തീരുമാനത്തിനെതിരെ സഹോദരിമാർ അപ്പീൽ നൽകുകയും സർവകലാശാലയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. വർഷങ്ങളായി അക്കാദമികമായും അത്‌ലറ്റിക്‌സിലും സമാനമായ രീതിയിൽ പെരുമാറിയെന്ന് അവർ പറഞ്ഞു. കേസിൽ സഹോദരിക്ക് അനുകൂലമായിരുന്നു വന്ന വിധി. കഴിഞ്ഞ മാസം, സ്കൂൾ സഹോദരിമാരെ അപകീർത്തിപ്പെടുത്തിയതിന് മൊത്തം 1.5 മില്യൺ ഡോളർ (12.39 കോടി രൂപ) നഷ്ടപരിഹാരം നൽകാന്ഡ വിധി ഉണ്ടായി,

5

കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫുള്ളർട്ടന്റെ ട്വിൻ സ്റ്റഡീസ് സെന്ററിലെ പ്രൊഫസറായ നാൻസി സെഗലിന്റെ അഭിപ്രായത്തിൽ, ഇരട്ടകൾ പലപ്പോഴും ടെസ്റ്റുകളിൽ സമാനമായ പ്രകടനം കാഴ്ചവെക്കുന്നതായി നിരവധി പഠനങ്ങൾ കാണിക്കുന്നുവെന്നാണ് പറഞ്ഞത്.

7

"ഇന്റലിജൻസ്, ഇൻഫർമേഷൻ പ്രോസസ്സിംഗ്, പ്രതികരണ വേഗത എന്നിവയുടെ പരിശോധനകളിൽ ഒരേപോലെയുള്ള ഇരട്ടകൾ വളരെ സമാനമായ പ്രകടനം കാഴ്ചവെക്കുന്നുവെന്ന് കാണിക്കുന്ന നിരവധി മനഃശാസ്ത്ര ഗവേഷണങ്ങളുണ്ട്, അവർ സമാനമായ പരീക്ഷകളിൽ പങ്കെടുത്തതിൽ ഞാൻ അതിശയിച്ചില്ല," സെഗൽ സിബിഎസിനോട് പറഞ്ഞു."സമാനമായ ഇരട്ടകൾ വളരെ വ്യത്യസ്തമായി പ്രകടനം നടത്തുമ്പോൾ അത് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. അവർ ഒരുപോലെ സ്കോർ ചെയ്തില്ലെങ്കിൽ ഞാൻ അത്ഭുതപ്പെടുമായിരുന്നു." അവർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+