കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റില്‍ സമയം പാഴാക്കാന്‍ കോഴ്‌സ്

Google Oneindia Malayalam News

വെറുതെ സമയം പാഴാക്കാനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തും ചാറ്റ് ചെയ്തുമെല്ലാം ചിലപ്പോള്‍ അതങ്ങനെ നീളും. ഇങ്ങനെയുളളവര്‍ക്കായി ഒരു പ്രത്യേക കോഴ്‌സ് തുടങ്ങാനിരിക്കുകയാണ് യുഎസിലെ ഐവി ലീഗ് യൂണിവേഴ്‌സിറ്റി.

ഇന്റര്‍നെറ്റില്‍ വെറുതെ പാഴാക്കുന്ന സമയം സര്‍ഗാത്മകതയ്ക്കായി വിനിയോഗിക്കുന്നതെങ്ങനെ എന്ന് പഠിപ്പിക്കാനാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. പെന്‍സല്‍വാനിയ യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കോഴ്‌സ് 2015 ഓടെ നിലവില്‍ വരും. ഇന്റര്‍നെറ്റ് സമയം കൊല്ലുകയല്ലെന്നും അതേസമയം ഡിജിറ്റല്‍ യുഗത്തില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്നതെങ്ങനെയെന്നും തെളിയിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുളള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സമയം ചെലവഴിക്കുന്നത് സര്‍ഗാത്മകശേഷിയുമായി എങ്ങനെ കൂട്ടിയിണക്കാമെന്നും പരിശോധിക്കും.

computer

ആഴ്ചയില്‍ മൂന്നുമണിക്കൂര്‍ നേരം കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായി പ്രത്യേക സെമിനാറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റും കവിയുമായ കെന്നെത്ത് ഗോള്‍ഡ്‌സ്മിത്ത് ആയിരിക്കും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക.

English summary
University of Pennsylvania offers a course to learn how to waste time on the internet. In which students spend three hours a week doing nothing of value. The class aims to explore the possibility that checking social media could be used as raw material for 'compelling and emotional works of literature'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X