ബില്‍ഗേറ്റ്സിന്റെ ആരുമറിയാത്ത അന്തപ്പുര രഹസ്യങ്ങള്‍ അറിയാം..
അമേരിക്കയിലുള്ള ബില്‍ഗേറ്റ്സിന്റെ കൊട്ടാരം ഒരു അത്ഭുതമാണ്. 124 മില്യണ്‍ ഡോളറാണ് ഈ വീടിന്റെ വില. ഇതിനകത്ത് പുറംലോകമറിയാത്ത നിരവധി രഹസ്യങ്ങളുണ്ട്
കാശുള്ളവന് എന്തുമാകാമല്ലോ എന്ന നാട്ടുമൊഴി ബില്‍ഗേറ്റ്സിന്റെ ഈ വീട് കണ്ടാല്‍ ആരും പറഞ്ഞുപോകും. വീട് എന്നുതന്നെ വിളിക്കാന്‍ പറ്റില്ല. ഭീമന് കൊട്ടാര സമുച്ചയം എന്നു വേണം പറയാന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായിരിക്കെ ഇത്തരത്തിലുളള ഒന്നിലധികം കൊട്ടാരങ്ങള്‍ സ്വന്തമായിട്ടുണ്ടായാല് പോലും കുറ്റം പറയാനൊക്കില്ല.
സാനഡു 2.0 എന്നാണീ വീടിന്റെ പേര്. 63 മില്യണ്‍ ഡോളര്‍ ചെലവിട്ട് 7 വര്‍ഷം കൊണ്ടാണ് വാഷിംഗ്ടണില്‍ ബില്‍ഗേറ്റ്സ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. സിറ്റിസണ്‍ കെയിന്‍ എന്ന സിനിമയിലെ നായകനായ ചാള്‍സ് ഫോസ്റ്റര്‍ കെയിന്‍ എന്ന വ്യവസായ ഭീമന്റെ വീടിന്റെ മാതൃകയിലാണ് ബില്‍ഗേറ്റ്സിന്റെ ഈ കൊട്ടാരം.
കേള്‍ക്കുമ്പോള്‍ അന്തംവിട്ട് കണ്ണ് തള്ളിപ്പോകുന്ന സാനഡുവിലെ രഹസ്യങ്ങളെക്കുറിച്ചറിയാം.

66,000 ചതുരശ്ര അടിയില്‍ പരന്നു കിടക്കുകയാണ് സാനഡു 2.0. ഇന്നീ കെട്ടിടത്തിന്റെ വില 124 മില്യണ്‍ ഡോളറോളം വരും. 10 ലക്ഷം ഡോളറിലധികമാണ് ഈ വര്‍ഷം ഈ വീടിന് മാത്രമായി ബില്‍ഗേറ്റ്സ് നികുതി അടച്ചത്.

500 വര്‍ഷം പഴക്കമുള്ള പ്രത്യേക ഇനം മരമാണ് ഈ വീട് പണിക്കായി ഉപയഗിച്ചിരിക്കുന്നത്. 100 ഇലക്ട്രീഷ്യന്മാരടക്കം 300 ഓളം ജോലിക്കാര്‍ മരാമത്ത് പണികള്‍ക്ക് മാത്രമായി ഈ വീട്ടിലുണ്ട്.

ബില്‍ഗേറ്റ്സിന്റെ വീടായിരിക്കുമ്പോള് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ എങ്ങനെ പിറകിലാവാനാണ്. വീട്ടിലേക്ക് കടന്നു വരുന്ന ഒരു അതിഥിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് മുറിയിലെ വെളിച്ചവും താപനിലയും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. അത് മാത്രമല്ല വാള്‍പേപ്പറുകള്‍ക്ക് പിന്നിലുള്ള സ്പീക്കറുകള്‍ വഴി ഒരു മുറിയില്‍ നിന്നും മറ്റൊന്നിലേക്ക് നിങ്ങള്‍ക്ക് സംഗീതത്തോടൊപ്പം ഒഴുകി നടക്കാം.

വീടിന്റെ ചുവരുകളിലായുള്ള കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ മനോഹരമായ പെയിന്റിംഗുകള്‍ കാണാം. ഇവയ്ക്ക് മാത്രമായി 80,000 ഡോളര്‍ വില വരും. ഒറ്റ ടച്ചില്‍ ഇവയെ നിങ്ങളുടെ പ്രിയപ്പെട്ട പെയിന്റംഗുകളോ ഫോട്ടോകളോ ആക്കി മാറ്റാം.

39,00 ചതുരശ്ര അടി കെട്ടിടത്തില്‍ 60 അടി വലുപ്പത്തില്‍ നീന്തല്‍ക്കുളമുണ്ട്. ഇതിനുമുണ്ട് പ്രത്യേകതകള്‍. അടിയിലെ ഗ്ലാസ് പതിപ്പിച്ച വഴിയിലൂടെ നീന്തി നിങ്ങള്‍ക്ക് മറ്റൊരിടത്തുള്ള മട്ടുപ്പാവിലെത്താം. കുളത്തിനടിയില്‍ അടച്ചിട്ട കുളിമുറി സൗകര്യവും ഉണ്ട്.

ഈ കൊട്ടാരത്തിലെ വ്യായാമ സൗകര്യങ്ങളും അമ്പരപ്പിക്കുന്നതാണ്. 2,500 ചതുരശ്രഅടി സ്ഥലത്താണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ഇടങ്ങളും അത്യാധുനിക സൗകര്യങ്ങളും ഇവിടുണ്ട്.

2,300 ചതുരശ്ര അ്ടി വിസ്തീര്‍ണ്ണത്തിലാണ് ഇവിടുത്തെ ഡിന്നര്‍ പാര്‍ട്ടി ഹാള്‍. ഒരേ സമയം 150 പേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും സൗകര്യമുണ്ട്. 22 അടി നീളത്തിലുള്ള വീഡിയോ വാളും ഇവിടുണ്ട്.

സാനഡുവില്‍ 6 അടുക്കളകള്‍ ആണുള്ളത്. മാത്രമല്ല 24 കുളിമുറികള്‍ ഈ കൊട്ടാരത്തിലുണ്ട്. വന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോഴാവും ബില്‍ഗേറ്റ്സിന് ഇവ പൂര്‍ണമായും ഉപകാരപ്പെടുക

അതിവിശാലവും സമ്പന്നവുമായ പുസ്കശേഖരവും ബില്‍ഗേറ്റ്സിന്റെ കൊട്ടാരത്തിലുണ്ട്. 2100 ചതുരശ്ര അടിയാണ് വലുപ്പം. 16ാം നൂറ്റാണ്ടിലെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അമൂല്യമായ കയ്യെഴുത്ത് പ്രതിയും ഈ ശേഖരത്തിലുണ്ട്. 30.8 മില്യണ്‍ ഡോളറാണ് ഇതിന്റെ വില

ഒരേ സമയം 20 പേര്‍ക്ക് ഇരുന്ന് സിനിമ കാണാവുന്ന ഹോം തീയറ്ററാണ് മറ്റൊരു പ്ര്ത്യേകത. മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഹോം തിയറ്ററില്‍ പോപ്കോണ്‍ മെഷീന് അടക്കം ഒരു തീയറ്റര്‍ കോംപ്ലക്സിനകത്തെ എല്ലാ സൗകര്യങ്ങളും ഉണ്ട്.

ബില്‍ ഗേറ്റ്സിന്റെ മൈതാനത്തോട് ചേര്‍ന്ന വെള്ളത്തില്‍ തോണിയില്‍ പൊങ്ങിക്കിടക്കുന്ന ചെറിയ കെട്ടിടം കാണാം. ഇത് മറ്റു ചെറിയ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നു.

വീടിനടുത്തുള്ള ഗസ്റ്റ് ഹൗസ് മറ്റൊരു കൊട്ടാരമാണ്. 1900 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. പ്രധാന കെട്ടിടത്തിലേക്കുള്ള സങ്കേതിക വിദ്യകള്‍ ആദ്യം പരീക്ഷിക്കുന്നത് ഇവിടെയാണ്. ദി റോഡ് എഹെഡ് എന്ന പുസ്തകത്തിന്റെ മിക്ക ഭാഗങ്ങളും ഇവിടെ വെച്ചാണ് ബില്‍ ഗേറ്റ്സ് പൂര്‍ത്തിയാക്കിയത്.
-
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications