കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ഗേറ്റ്‌സിന്റെ ആരുമറിയാത്ത അന്തപ്പുര രഹസ്യങ്ങള്‍ അറിയാം..

അമേരിക്കയിലുള്ള ബില്‍ഗേറ്റ്‌സിന്റെ കൊട്ടാരം ഒരു അത്ഭുതമാണ്. 124 മില്യണ്‍ ഡോളറാണ് ഈ വീടിന്റെ വില. ഇതിനകത്ത് പുറംലോകമറിയാത്ത നിരവധി രഹസ്യങ്ങളുണ്ട്

  • By Sajitha
Google Oneindia Malayalam News

കാശുള്ളവന് എന്തുമാകാമല്ലോ എന്ന നാട്ടുമൊഴി ബില്‍ഗേറ്റ്‌സിന്റെ ഈ വീട് കണ്ടാല്‍ ആരും പറഞ്ഞുപോകും. വീട് എന്നുതന്നെ വിളിക്കാന്‍ പറ്റില്ല. ഭീമന്‍ കൊട്ടാര സമുച്ചയം എന്നു വേണം പറയാന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായിരിക്കെ ഇത്തരത്തിലുളള ഒന്നിലധികം കൊട്ടാരങ്ങള്‍ സ്വന്തമായിട്ടുണ്ടായാല്‍ പോലും കുറ്റം പറയാനൊക്കില്ല.

സാനഡു 2.0 എന്നാണീ വീടിന്റെ പേര്. 63 മില്യണ്‍ ഡോളര്‍ ചെലവിട്ട് 7 വര്‍ഷം കൊണ്ടാണ് വാഷിംഗ്ടണില്‍ ബില്‍ഗേറ്റ്‌സ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. സിറ്റിസണ്‍ കെയിന്‍ എന്ന സിനിമയിലെ നായകനായ ചാള്‍സ് ഫോസ്റ്റര്‍ കെയിന്‍ എന്ന വ്യവസായ ഭീമന്റെ വീടിന്റെ മാതൃകയിലാണ് ബില്‍ഗേറ്റ്‌സിന്റെ ഈ കൊട്ടാരം.

കേള്‍ക്കുമ്പോള്‍ അന്തംവിട്ട് കണ്ണ് തള്ളിപ്പോകുന്ന സാനഡുവിലെ രഹസ്യങ്ങളെക്കുറിച്ചറിയാം.

ഭീമന്‍ സാനഡു

66,000 ചതുരശ്ര അടിയില്‍ പരന്നു കിടക്കുകയാണ് സാനഡു 2.0. ഇന്നീ കെട്ടിടത്തിന്റെ വില 124 മില്യണ്‍ ഡോളറോളം വരും. 10 ലക്ഷം ഡോളറിലധികമാണ് ഈ വര്‍ഷം ഈ വീടിന് മാത്രമായി ബില്‍ഗേറ്റ്‌സ് നികുതി അടച്ചത്.

 മരപ്പണി ചെറിയ പണിയല്ല

500 വര്‍ഷം പഴക്കമുള്ള പ്രത്യേക ഇനം മരമാണ് ഈ വീട് പണിക്കായി ഉപയഗിച്ചിരിക്കുന്നത്. 100 ഇലക്ട്രീഷ്യന്മാരടക്കം 300 ഓളം ജോലിക്കാര്‍ മരാമത്ത് പണികള്‍ക്ക് മാത്രമായി ഈ വീട്ടിലുണ്ട്.

ഹൈടെക് സാനഡു

ബില്‍ഗേറ്റ്‌സിന്റെ വീടായിരിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ എങ്ങനെ പിറകിലാവാനാണ്. വീട്ടിലേക്ക് കടന്നു വരുന്ന ഒരു അതിഥിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് മുറിയിലെ വെളിച്ചവും താപനിലയും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. അത് മാത്രമല്ല വാള്‍പേപ്പറുകള്‍ക്ക് പിന്നിലുള്ള സ്പീക്കറുകള്‍ വഴി ഒരു മുറിയില്‍ നിന്നും മറ്റൊന്നിലേക്ക് നിങ്ങള്‍ക്ക് സംഗീതത്തോടൊപ്പം ഒഴുകി നടക്കാം.

ഒറ്റ ടച്ചില്‍ എല്ലാം മാറും

വീടിന്റെ ചുവരുകളിലായുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ മനോഹരമായ പെയിന്റിംഗുകള്‍ കാണാം. ഇവയ്ക്ക് മാത്രമായി 80,000 ഡോളര്‍ വില വരും. ഒറ്റ ടച്ചില്‍ ഇവയെ നിങ്ങളുടെ പ്രിയപ്പെട്ട പെയിന്റംഗുകളോ ഫോട്ടോകളോ ആക്കി മാറ്റാം.

വിശാലമായി നീന്തിക്കുളിക്കാം

39,00 ചതുരശ്ര അടി കെട്ടിടത്തില്‍ 60 അടി വലുപ്പത്തില്‍ നീന്തല്‍ക്കുളമുണ്ട്. ഇതിനുമുണ്ട് പ്രത്യേകതകള്‍. അടിയിലെ ഗ്ലാസ് പതിപ്പിച്ച വഴിയിലൂടെ നീന്തി നിങ്ങള്‍ക്ക് മറ്റൊരിടത്തുള്ള മട്ടുപ്പാവിലെത്താം. കുളത്തിനടിയില്‍ അടച്ചിട്ട കുളിമുറി സൗകര്യവും ഉണ്ട്.

ഫിറ്റ്‌നെസ് ചെറിയ കളിയല്ല

ഈ കൊട്ടാരത്തിലെ വ്യായാമ സൗകര്യങ്ങളും അമ്പരപ്പിക്കുന്നതാണ്. 2,500 ചതുരശ്രഅടി സ്ഥലത്താണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇടങ്ങളും അത്യാധുനിക സൗകര്യങ്ങളും ഇവിടുണ്ട്.

ഭക്ഷണം വിഷയമേ അല്ല

2,300 ചതുരശ്ര അ്ടി വിസ്തീര്‍ണ്ണത്തിലാണ് ഇവിടുത്തെ ഡിന്നര്‍ പാര്‍ട്ടി ഹാള്‍. ഒരേ സമയം 150 പേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും സൗകര്യമുണ്ട്. 22 അടി നീളത്തിലുള്ള വീഡിയോ വാളും ഇവിടുണ്ട്.

തിന്നാം..കുടിക്കാം..കുളിക്കാം

സാനഡുവില്‍ 6 അടുക്കളകള്‍ ആണുള്ളത്. മാത്രമല്ല 24 കുളിമുറികള്‍ ഈ കൊട്ടാരത്തിലുണ്ട്. വന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോഴാവും ബില്‍ഗേറ്റ്‌സിന് ഇവ പൂര്‍ണമായും ഉപകാരപ്പെടുക

അമൂല്യ ശേഖരം

അതിവിശാലവും സമ്പന്നവുമായ പുസ്‌കശേഖരവും ബില്‍ഗേറ്റ്‌സിന്റെ കൊട്ടാരത്തിലുണ്ട്. 2100 ചതുരശ്ര അടിയാണ് വലുപ്പം. 16ാം നൂറ്റാണ്ടിലെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അമൂല്യമായ കയ്യെഴുത്ത് പ്രതിയും ഈ ശേഖരത്തിലുണ്ട്. 30.8 മില്യണ്‍ ഡോളറാണ് ഇതിന്റെ വില

തീയറ്റര്‍ വീടിനുള്ളില്‍

ഒരേ സമയം 20 പേര്‍ക്ക് ഇരുന്ന് സിനിമ കാണാവുന്ന ഹോം തീയറ്ററാണ് മറ്റൊരു പ്ര്‌ത്യേകത. മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഹോം തിയറ്ററില്‍ പോപ്‌കോണ്‍ മെഷീന്‍ അടക്കം ഒരു തീയറ്റര്‍ കോംപ്ലക്‌സിനകത്തെ എല്ലാ സൗകര്യങ്ങളും ഉണ്ട്.

വെള്ളത്തിലൊരു സൗധം

ബില്‍ ഗേറ്റ്‌സിന്റെ മൈതാനത്തോട് ചേര്‍ന്ന വെള്ളത്തില്‍ തോണിയില്‍ പൊങ്ങിക്കിടക്കുന്ന ചെറിയ കെട്ടിടം കാണാം. ഇത് മറ്റു ചെറിയ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നു.

ഗസ്റ്റ് ഹൗസും ഞെട്ടിക്കും

വീടിനടുത്തുള്ള ഗസ്റ്റ് ഹൗസ് മറ്റൊരു കൊട്ടാരമാണ്. 1900 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. പ്രധാന കെട്ടിടത്തിലേക്കുള്ള സങ്കേതിക വിദ്യകള്‍ ആദ്യം പരീക്ഷിക്കുന്നത് ഇവിടെയാണ്. ദി റോഡ് എഹെഡ് എന്ന പുസ്തകത്തിന്റെ മിക്ക ഭാഗങ്ങളും ഇവിടെ വെച്ചാണ് ബില്‍ ഗേറ്റ്‌സ് പൂര്‍ത്തിയാക്കിയത്.

English summary
Bill gates ownes a luxurious mansion in America Called Sanadu 2.0. The House worth 124 million US Dollar. The house has many secerts in it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X