കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമോഗര്‍ത്തം, മഹാവിസ്‌ഫോടനം, ഐന്‍സ്റ്റീന് ശേഷം ലോകം ആരാധിച്ചത് ഹോക്കിങ്ങിനെ, വിശേഷണം തീരുന്നില്ല

ശാസ്ത്രം ഹോക്കിങ്ങിനെ ഏറ്റവുമധികം ആരാധിച്ച് തുടങ്ങിയത് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുറത്തിറങ്ങിയതോടെയാണ്

Google Oneindia Malayalam News

ലണ്ടന്‍: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിങ് ശാസ്ത്ര ലോകത്തെ തീരാ ദു:ഖത്തിലാഴ്ത്തി വിടവാങ്ങിയിരിക്കുകയാണ്. എന്നാല്‍ ഹോക്കിങ്ങിന്റെ മരണം ശാസ്ത്ര ലോകത്തിന് മാത്രമല്ല ലോകത്തിന് തന്നെ തീരാനഷ്ടമാണ്. ഇത്രയധികം ജനകീയനായ ഒരു ശാസ്ത്രജ്ഞന്‍ ഈ നൂറ്റാണ്ടില്‍ വേറെയുണ്ടോ എന്ന് തന്നെ സംശയമായിരുന്നു. ലോകത്തിന്റെ ഗതി പ്രവചിച്ചും നാളെയുടെ മാറ്റം മുന്‍കൂട്ടി കണ്ടും അദ്ദേഹം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

സൈദ്ധാന്തിക ജ്യോതിശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ മികവ് ശാസ്ത്രലോകത്തെ തന്നെ അമ്പരിപ്പിച്ചിട്ടുള്ളതാണ്. അടുത്തിടെ ഹോക്കിങ് കേംബ്രിഡ്ജില്‍ പഠിക്കുന്ന കാലത്ത് തയ്യാറാക്കിയ പ്രബന്ധങ്ങള്‍ വായിക്കാനെത്തിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതായിരുന്നു. അത്ര ലളിതമല്ലാത്ത ഈ പ്രബന്ധങ്ങള്‍ ഇത്രയും പേര്‍ വായിച്ചത് അദ്ഭുതമായിരുന്നു. അതിലുപരി അദ്ദേഹത്തെ കുറിച്ച് അറിയാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട്. ഒരുപാട് പ്രത്യേകതകളും അദ്ദേഹത്തിനുണ്ട്

തമോഗര്‍ത്ത പഠനം

തമോഗര്‍ത്ത പഠനം

ലോകത്ത് ഇന്നും ദുരൂഹമായി തുടരുന്ന ശാസ്ത്ര പഠനമാണ് തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള നിരീക്ഷണം. ഇതിനെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഹോക്കിങ്ങിന്റെ സംഭാവനയാണ്. ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസുമായി ചേര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കിടെയാണ് തമോഗര്‍ത്തങ്ങളെ കുറിച്ച് ഹോക്കിങ്‌സ് കൂടുതലായി പഠിക്കാന്‍ ആരംഭിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികത സിദ്ധാന്ത പ്രകാരം ശൂന്യാകാശവും സമയത്തിനും ആരംഭവും തുടക്കവും ഉണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ട്. അക്കാലത്ത തമോഗര്‍ത്തം ഇരുണ്ട് കിടക്കുകയാണ് എന്നായിരുന്നു ധാരണം. എന്നാല്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്ത പ്രകാരം തമോഗര്‍ത്തം മുഴുവന്‍ ഇരുണ്ടിട്ടല്ല എന്ന് ഹോക്കിങ്‌സ് കണ്ടെത്തി. എന്നാല്‍ ഇത് വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറന്തള്ളി പതിയെ അപ്രത്യക്ഷമാകുമെന്നും ഹോക്കിങ് പറയുന്നു

ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

ശാസ്ത്രം ഹോക്കിങ്ങിനെ ഏറ്റവുമധികം ആരാധിച്ച് തുടങ്ങിയത് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുറത്തിറങ്ങിയതോടെയാണ്. 1988ല്‍ അദ്ദേഹം പുറത്തിറക്കിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകമാണ്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്‌ഫോടനം, തമോഗര്‍ത്തം എന്നിവയെ കുറിച്ചായിരുന്നു ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നത്. അന്നുവരെ ശാസ്ത്രം കഠിനമേറിയ ശാഖയായിരുന്നെങ്കില്‍ ഹോക്കിങ്ങിന്റെ എഴുത്ത് ഏറ്റവും ലളിതമായിരുന്നു. സാധാരണക്കാര്‍ക്ക് ഈ പുസ്തകം പുറത്തിറങ്ങിയ ശേഷമാണ് ശാസ്ത്രം ജനകീയമായത്. പല സങ്കീര്‍ണ ഗണിത ശാസ്ത്രസിദ്ധാന്തളെ കുറിച്ചും ഇതില്‍ ലളിതമായി വിവരിക്കുന്നുണ്ട്. ഒന്‍പത് മില്യണ്‍ കോപ്പികളാണ് ഈ പുസ്തകം വിറ്റുപോയത്. ദ സണ്‍ഡേ ടൈംസ് എക്കാലത്തെയും വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ഗണത്തിലാണ് ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിനിമയിലും താരം

സിനിമയിലും താരം

ഹോക്കിങ്ങിന്റെ പ്രശസ്തി ഹോളിവുഡ് സിനിമയെ പോലും ആകര്‍ഷിച്ചിരുന്നു. ഹോളിവുഡിലെ യുവതാരങ്ങളില്‍ സ്വാഭാവിക അഭിനയം കൊണ്ട് ഞെട്ടിക്കുന്ന എഡി റെഡ്‌മെയ്‌നാണ് ഹോക്കിങ്ങിന്റെ ദ തിയറി ഓഫ് എവിറിതിങ് എന്ന സിനിമയില്‍ അവതരിപ്പിച്ചത്. ഹോക്കിങ്ങിന്റെ എല്ലാ പിന്തുണയും ഈ ചിത്രത്തിനുണ്ടായിരുന്നു. ഈ ചിത്രം വലിയ ഹിറ്റായി മാറുകയും എഡി റെഡ്‌മെയ്‌ന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. പുരസ്‌കാരം വാങ്ങിയ ശേഷം റെഡ്‌മെയ്ന്‍ പറഞ്ഞത് ഈ പുരസ്‌കാരം നാഡീരോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നാണ്. ബിഗ് ബാങ് തിയറി എന്ന ചിത്രവും ഹോക്കിങ്ങിന്റേതായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഹോളിവുഡിനോട് അത്ര വലിയ പ്രിയമൊന്നും ഹോക്കിങ് കാണിച്ചിട്ടില്ല എന്നതാണ് വാസ്തവം.

മാനവികതയെ കുറിച്ച് ആശങ്ക

മാനവികതയെ കുറിച്ച് ആശങ്ക

ലോകത്തെ ജനങ്ങളെ കുറിച്ച് ഹോക്കിങ് എപ്പോഴും ആശങ്കപ്പെട്ടിരുന്നു. ജനസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുന്നത് കാരണം 600 വര്‍ഷത്തിനകം ഭൂമി തീഗോളമായി മാറുമെന്നും അദ്ദേഹം പ്രവചിച്ചു. അത്രയ്ക്കധികം ഊര്‍ജമാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഹോക്കിങ്ങിനെ ലോകം ആദരിച്ചത് 12 ഓണററി ഡിഗ്രികള്‍ കൊണ്ടാണ്. കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ ഹോണര്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തെ ആദ്യം തേടിയതെത്തിയത്. പിന്നീട് ഇതുവരെ മൊത്തം 12 ഓണററി ഡിഗ്രികളാണ് അദ്ദേഹത്തിന് ലഭിച്ചത്. മെഡിക്കല്‍ സംഘം അധികകാലം ജീവിക്കില്ല എന്ന് വിധിയെഴുതിയ ശാസ്ത്രജ്ഞനാണ് ഇത്രയധികം ലോകത്തെ വിസ്മയിപ്പിച്ചത് എന്നത് അദ്ഭുതകരമായി തുടരും.

സ്കൂളിലെ ഐൻസ്റ്റീൻ! അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും ബുദ്ധിമുട്ടി... 21-ാം വയസിൽ വീൽചെയറിലേക്ക്...സ്കൂളിലെ ഐൻസ്റ്റീൻ! അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും ബുദ്ധിമുട്ടി... 21-ാം വയസിൽ വീൽചെയറിലേക്ക്...

സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

ആക്സിഡന്റിൽ അറ്റുപോയ കാൽ അതേ രോഗിക്ക് തലയണയാക്കുന്ന യോഗിയുടെ യുപി മോഡൽ.. ഞെട്ടിക്കുന്ന വീഡിയോ കാണാം!ആക്സിഡന്റിൽ അറ്റുപോയ കാൽ അതേ രോഗിക്ക് തലയണയാക്കുന്ന യോഗിയുടെ യുപി മോഡൽ.. ഞെട്ടിക്കുന്ന വീഡിയോ കാണാം!

English summary
unknown facts about stephen hawking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X