Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഭാഗ്യവാന് ലഭിച്ച സമ്മാനത്തുക കേട്ടോ..!? ആയിരം കോടിയോ രണ്ടായിരം കോടിയോ അല്ല, അതുക്കും മേലെ!

പുതുവര്‍ഷം ഭാഗ്യത്തോടെ പിറക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടായിരിക്കില്ല. അതിനായി ലോട്ടറികളും ഭാഗ്യ നറുക്കെടുപ്പുകളും എല്ലാം പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ ഭാഗ്യം സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ ഒരു അജ്ഞാത വ്യക്തി. എന്താണെന്നല്ലേ? പവര്‍ബോള്‍ ജാക്ക്‌പോട്ടില്‍ 2024 ജനുവരി ഒന്നിന് 842.4 മില്യണ്‍ ഡോളര്‍ ആണ് ഈ ഭാഗ്യവാന്‍ നേടിയിരിക്കുന്നത്.

അതായത് ഏകദേശം 7000 കോടി ഇന്ത്യന്‍ രൂപയാണ് ഇയാള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ആരാണ് ഈ ഭാഗ്യവാന്‍ എന്ന് ഇതുവരെ വെൡപ്പെട്ടിട്ടില്ല. എന്‍ ബി സി ന്യൂസ് അനുസരിച്ച് ജനുവരി 1 ന് നറുക്കെടുത്ത ആറ് നമ്പറുകളുമായും ഒരൊറ്റ ടിക്കറ്റ് പൊരുത്തപ്പെടുന്നതായി ലോട്ടറി ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. 842.4 മില്യണ്‍ ഡോളര്‍ സമ്മാനമുള്ളതായിരുന്നു ഈ പവര്‍ബോള്‍ ജാക്ക്‌പോട്ട്.

lottery

പവര്‍ബോള്‍ ജാക്ക്‌പോട്ടിലെ ഏക്കാലത്തേയും വലിയ അഞ്ചാമത്തെ സമ്മാനമാണ് ഇത്. അതേസമയം ഭാഗ്യവാന്‍ ലോട്ടറി വിജയം അവകാശപ്പെട്ട് ഇതുവരെയും എത്താത്തത് അസാധാരണമല്ലെന്ന് മിഷിഗണ്‍ ലോട്ടറി വക്താവ് ജേക്ക് ഹാരിസ് പറഞ്ഞു. ''മിക്ക കേസുകളിലും ആളുകള്‍ക്ക് ഷോക്കില്‍ നിന്ന് മാറാന്‍ ദിവസങ്ങള്‍ എടുത്തേക്കാം. പിന്നീട് മാനസികമായി തയ്യാറെടുത്ത ശേഷം അവര്‍ തങ്ങളെ വിളിക്കും,'' അദ്ദേഹം പറഞ്ഞു.

വിജയികള്‍ക്ക് അവരുടെ വിജയങ്ങള്‍ അവകാശപ്പെട്ട് മുന്നോട്ട് വരാന്‍ ഒരു വര്‍ഷം വരെ സമയമുണ്ട്. ഭാഗ്യശാലി ഫ്‌ലിന്റിന് പുറത്ത് സ്ഥിതിചെയ്യുന്ന മിഷിഗണിലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള ഫുഡ് കാസിലില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് ലോട്ടറി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയിക്ക് 30 വാര്‍ഷിക തവണകളിലായി 842.4 മില്യണ്‍ ഡോളര്‍ പേഔട്ട് ലഭിക്കുകയോ 425.2 മില്യണ്‍ ഡോളര്‍ ഒറ്റത്തവണ തുകയായി ലഭിക്കുകയോ ചെയ്യേണ്ടതാണ്.

ക്യാഷ് പ്രൈസ് തിരഞ്ഞെടുക്കുകയാണെങ്കില്‍, 24% നിര്‍ബന്ധിത ഫെഡറല്‍ ടാക്‌സ് തടഞ്ഞുവെച്ചതിന് ശേഷം 323.15 മില്യണ്‍ ഡോളര്‍ ആയി സമ്മാനത്തുക കുറയും. പവര്‍ബോള്‍ ജാക്ക്‌പോട്ടിന് ഇതിലും നല്ലൊരു പുതുവര്‍ഷ തുടക്കമില്ല എന്നാണ് പവര്‍ബോള്‍ പ്രൊഡക്ട് ഗ്രൂപ്പ് ചെയര്‍, പെന്‍സില്‍വാനിയ ലോട്ടറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

1992-ല്‍ ആരംഭിച്ച മള്‍ട്ടി-ജൂറിസ്ഡിക്ഷണല്‍, ഗവണ്‍മെന്റ് നടത്തുന്ന ലോട്ടറിയില്‍ ഇതുവരെ നേടിയ അഞ്ചാമത്തെ വലിയ ജാക്ക്പോട്ട് ആയിരുന്നു പുതുവത്സര ദിന ജാക്ക്പോട്ട്. യുഎസ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ പത്താമത്തെ ജാക്ക്പോട്ടും ഇതുവരെ നേടിയിട്ടുള്ള രണ്ടാമത്തെ വലിയ ലോട്ടറി ജാക്ക്പോട്ടും കൂടിയാണിത്. പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തില്‍ 1 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+