കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ നേരിടാന്‍ പോകുന്നത് ഇതായിരിക്കും

അനുവാദമില്ലാതെ ദുബായില്‍ ഡ്രോണ്‍ പറത്തിയാല്‍ 20,000 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരും. വ്യോമ ഗതാഗതത്തിലെ തസങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിയമമെന്ന് ദുബായി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ...

  • By Akhila
Google Oneindia Malayalam News

ദുബായ്; അനുവാദമില്ലാതെ ദുബായില്‍ ഡ്രോണ്‍ പറത്തിയാല്‍ 20,000 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരും. വ്യോമ ഗതാഗതത്തിലെ തസങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിയമമെന്ന് ദുബായി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സെയ്ഖ് ഹമ്ദാന്‍ ബിന്‍ മൊഹമ്മദ്.

ഡ്രോണുകളെ തുടര്‍ന്ന് ദുബായി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് മൂന്ന് പ്രാവശ്യം അടച്ചിട്ടിരുന്നു. അതേ തുടര്‍ന്നാണ് ഡ്രോണുകളെ കര്‍ശനമായി നിയന്ത്രിച്ചത്. അനുമതിയില്ലാതെ വ്യോമ മേഖല ഉപയോഗിക്കുകെയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകെയും ചെയ്താല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് 30,000 ദിര്‍ഹം ഈടാക്കാനും തീരുമാനമായിട്ടുണ്ട്.

10,000 ദിര്‍ഹം പിഴ

10,000 ദിര്‍ഹം പിഴ

വ്യോമ ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ മറ്റ് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 10,000 ദിര്‍ഹം പിഴയായി നല്‍കാനും തീരുമാനമുണ്ട്. പുതിയ നിയമം അനുസരിച്ച് ഫയര്‍ വര്‍ക്ക്‌സ്, ഫോട്ടോഗ്രാഫി, പരസ്യം, ബലൂണ്‍ വിക്ഷേപണം തുടങ്ങിയവയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍പോര്‍ട്ട് അടച്ചിട്ടത്

എയര്‍പോര്‍ട്ട് അടച്ചിട്ടത്

കഴിഞ്ഞ ഒക്ടോബറിലാണ് വ്യോമഗതാഗതത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചിട്ടത്. തുടര്‍ന്നാണ് ദുബായി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ ഗ്രിഫ്ത്ത് തടസം നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

വമ്പന്‍ നഷ്ടം

വമ്പന്‍ നഷ്ടം

വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചതോടെ സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് വമ്പന്‍ നഷ്ടമാണ് വരുത്തി വെച്ചത്. കൂടാതെ എമിറേറ്റ്‌സിന് ചീത്തപേര് ഉണ്ടക്കി. വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് ലാന്റ് ചെയ്തതും താറുമാറായ സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനും ഏറെ പ്രയാസമാണ്.

ലൈസന്‍സ് നിര്‍ബന്ധം

ലൈസന്‍സ് നിര്‍ബന്ധം

വ്യോമഗതാഗതവുമായി ബന്ധപ്പെട്ട എന്ത് പരിപാടികള്‍ക്കും ഇനിമുതല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ ലൈസന്‍സ് വേണം. അല്ലാത്തപക്ഷം പിഴ ഈടാക്കും. കര്‍ശന നിയന്ത്രണങ്ങളോടെ വ്യോമഗതാഗത അതോരിറ്റി നല്‍കുന്ന ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

English summary
Unregistered drone users in Dubai to face fines up to Dh20,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X