കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിന്ദ്യം, ഭീരുത്വം; പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ജയ്ഷെ മുഹമ്മദിന്‍റെ പേര് എടുത്തു പറഞ്ഞുള്ള പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. ഫ്രാന്‍സ് ആണ് പ്രമേയത്തിന് മുന്‍കൈ എടുത്തത്.

40 ലേറെ ഇന്ത്യന്‍ അര്‍ധസേന സൈനികര്‍ കൊല്ലപ്പെട്ട നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായി കാര്‍ബോബ് സ്ഫോടനത്തെ സുരക്ഷാ കൗണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ജയ്ഷെ മുഹമ്മദ് ഈ ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ടെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

un-security-

അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാസമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രമേയത്തില്‍ ജയ്ഷെ മുഹമ്മദിന്‍റെ പേര് പറയുന്നതിനെ എതിര്‍ത്തും കശ്മീരിനെ ഇന്ത്യന്‍ അധിനിവേസ കശ്മീര്‍ എന്ന് രേഖപ്പെടുത്താനുമുള്ള നീക്കങ്ങള്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യക്ക് അനുകൂമായി നിലയുറപ്പിച്ചതോടെ ചൈനക്ക് പിന്നോട്ട് പോവേണ്ടി വന്നു.

ജയ്​ശെ മുഹമ്മദ്​ തലവൻ മസൂദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണ​മെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യ നേരത്തെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച ആവശ്യം, കൗണ്‍സില്‍ അംഗമായ ചൈന വീറ്റോ ചെയ്തിരുന്നു.

English summary
UNSC condemns 'heinous and cowardly' Pulwama terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X