കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം വിറങ്ങലിച്ച ആ ഭീകരാക്രമണം..!! അപൂര്‍വ്വ ചിത്രങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു..!!

  • By അനാമിക
Google Oneindia Malayalam News

വാഷിംങ്ടണ്‍: അമേരിക്കയുടെ ലോക പോലീസ് അഹങ്കാരത്തെ വിറപ്പിച്ചുകൊണ്ടാണ് 2001 സെപ്റ്റംബര്‍ പതിനൊന്നിന് പെന്റഗണിലും വേള്‍ഡ് ട്രേഡ് സെന്ററിലും ഭീകരാക്രമണം നടന്നത്. പ്രതിരോധ ആസ്ഥാനത്തെ തകര്‍ത്തു കളഞ്ഞ ആക്രമണം അമേരിക്കയുടെ അഭിമാനത്തിനേറ്റ വലിയ മുറിവ് കൂടിയായിരുന്നു. ലോകത്തെ ഞെട്ടിച്ച ആ ഭീകരാക്രമണത്തിന്റെ ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍..പൊട്ടിത്തെറിച്ച് നടി കസ്തൂരി..സംഭവിച്ചതെന്ത്..വീഡിയോ!!

ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!

അപൂർവ്വ ചിത്രങ്ങൾ

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഇതുവരെ ലോകം കാണാത്ത ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇരുപത്തേഴ് ചിത്രങ്ങളാണ് എഫ്ബിഐ ലോകത്തിന് മുന്നിലേക്ക് ആദ്യമായി സമര്‍പ്പിക്കുന്നത്.

എഫ്ബിഐ വെബ്സൈറ്റിൽ

എഫ്ബിഐയുടെ ഔദ്യോഗിക വൈബ്‌സൈറ്റിലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചരിത്രപരമായ മൂല്യമുള്ളതും പൊതുജന താല്‍പര്യാര്‍ത്തമുളള വിഷയങ്ങളും കൈകാര്യം ചെയ്യുന്ന പേജിലാണ് പെന്റഗണ്‍ ആക്രമണത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളുള്ളത്.

രക്ഷാപ്രവർത്തന ചിത്രങ്ങൾ

ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചിത്രങ്ങളിലുള്ളത്. തീയണയ്ക്കാനുുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ചിത്രങ്ങളില്‍ കാണാം.

തകർച്ചയുടെ ചിത്രങ്ങൾ

തകര്‍ന്ന ചുമരുകളും തീയും പുകയും ഉയരുന്ന പെന്റഗണിലെ തകര്‍ന്ന ഇരിപ്പിടങ്ങളുമടക്കം ചിത്രങ്ങളില്‍ കാണാം. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അമേരിക്കന്‍ പതാകയും ഈ ചിത്രങ്ങളിലുണ്ട്.

അമേരിക്ക വിറങ്ങലിച്ച ദിനം

അല്‍ഖ്വയ്ദ ഭീകരര്‍ റാഞ്ചിയെടുത്ത യാത്രാവിമാനമുപയോഗിച്ചാണ് അമേരിക്കയുടെ അഭിമാനമായിരുന്ന ഇരട്ടസ്തംഭങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. വിമാനങ്ങള്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കിയായിരുന്നു ആക്രമണം.

കൊല്ലപ്പെട്ടത് ആയിരങ്ങൾ

ആക്രമണത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2985 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 265 വിമാന യാത്രക്കാര്‍, പെന്റഗണിലെ 125 പേര്‍, 343 അഗ്നിശമന സേനാംഗങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്ററിലെ 2595 പേര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

4 വിമാനങ്ങൾ റാഞ്ചി

അല്‍ഖ്വയ്ദയിലെ പത്തൊന്‍പത് അംഗങ്ങളായിരുന്നു ഭീകരാക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍. അമേരിക്കയുടെ 4 ദീര്‍ഘദൂര യാത്രാവിമാനങ്ങളാണ് ഇവര്‍ റാഞ്ചിയത്. കൂടുതല്‍ ഇന്ധനം നിറയ്ക്കപ്പെട്ട വിമാനങ്ങളായതിനാലാണ് ഇവ തിരഞ്ഞെടുത്തത്.

അഭിമാനസ്തംഭങ്ങൾ നിലംപൊത്തി

ഈ വിമാനങ്ങളില്‍ രണ്ടെണ്ണമാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ്‌ട്രേഡ് സെന്ററിലെ ഇരട്ട ടവറുകളിലേക്ക് ഇടിച്ച് കയറിയത്. വെറും നിമിഷങ്ങള്‍ക്കകം ലോക വ്യാപാര സമുച്ചയം നിലം പൊത്തി. മൂന്നാമത്തെ വിമാനം വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആക്രമിച്ചു.

വൈറ്റ് ഹൌസ് രക്ഷപ്പെട്ടു

എന്നാല്‍ ഭീകരര്‍ റാഞ്ചിയ നാലാമത്തെ വിമാനത്തിന് ലക്ഷ്യം കാണാനായില്ല. യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഈ വിമാനം ലക്ഷ്യത്തിലെത്താതെ പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീണു. ഈ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരുന്നുവെന്ന് കരുതുന്നു.

മുറിവുണങ്ങാതെ അമേരിക്ക

ലോകചരിത്രത്തില്‍ ഈ ആക്രമണം 9/11 എന്നാണ് അറിയപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ നിഷേധിച്ചിരുന്നു. 9/11 ന് ശേഷം രാജ്യാന്തര തലത്തില്‍ ഭീകരവേട്ട അമേരിക്ക വ്യാപിപ്പിച്ചു. ഉസാമ ബിന്‍ ലാദനെ കൊന്ന് പകരവും വീട്ടി.

English summary
FBI releases rare pictures of September 11 Pentagon Terrorist attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X