Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വീഡിയോയും കമന്റ് ചെയ്യാം.. കിടിലന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സികോ: ഫോട്ടോ കമന്റാണ് കുറേ നാളായി ഫേസ്ബുക്കിലെ താരം. ഫോട്ടോ കമന്റ് വന്നതോടെ ഫേസ്ബുക്കിലെ ട്രോളര്‍മാര്‍ക്ക് ചാകരയായിരുന്നു. ഫോട്ടോ എത്തി ഇനി വീഡിയോ കൂടി ആയാലെന്താ എന്ന് ആഗ്രഹിക്കുന്നുണ്ടോ..?

എന്നാലിനി ഫേസ്ബുക്കില്‍ കമന്റായി വീഡിയോകളും അപ് ലോഡ് ചെയ്യാം. ഫേസ് ബുക്ക് യൂസര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന ഫീച്ചര്‍ തയ്യാറായി കഴിഞ്ഞു. കമന്റ് ബോക്‌സിലെ ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാം.

Facebook-video comment

ഫേസ് ബുക്ക് എഞ്ചിനീയര്‍ ബോബ് ബാള്‍ഡ് വിന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ തന്നെ ഒരു വീഡിയോ അപ് ലോഡ് ചെയ്താണ് ബോബ് പുതിയ ഫീച്ചര്‍ യൂസേഴ്‌സിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് അവതരിപ്പിച്ച ലൈവ് വീഡിയോക്ക് വലിയ സ്വീകരണമായിരുന്നു.

സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും, സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ലൈവ് വീഡിയയിലോടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ കമന്റ് ബോക്‌സ് മാത്രമാണ് ഉണ്ടായിരുന്നത്.

Facebook- comment

വീഡിയോ കമന്റ് സംവിധാനം എത്തിയത് സെലിബ്രിറ്റികളും അവരുടെ ആരാധകരും ആഘോഷിക്കുമെന്നുറപ്പാണ്. വീഡിയോ കമന്റായി എന്തൊക്കെ അപ് ലോഡ് ചെയ്യുമെന്നതാണ് പ്രശ്‌നം. ചില വിരുതന്‍മാര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്. കിടിലന്‍ ഫീച്ചറാണെങ്കിലും അവസാനം വീഡിയോ കമന്റ് പൊല്ലാപ്പാകാതിരുന്നാല്‍ മതി.

ഫേസ് ബുക്ക് ലൈവ് വീഡിയോയ്ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ ഫീച്ചറിന് പിന്നിലും. 2020 ഒക്കെ ആകുമ്പോഴേക്കും ഇന്റര്‍ നെറ്റ് ട്രാഫിക്കില്‍ വീഡിയോ വലിയ മുന്നേറ്റം നടത്തുമെന്നാണ് സാങ്കേതിക രംഗത്തെ വിദഗ്തര്‍ പറയുന്നത്. സ്‌നാപ് ചാറ്റ് ആണ് ഇപ്പോള്‍ വീഡിയോ പോസ്റ്റിങ്ങിലെ ഒന്നാമന്‍. സ്‌നാപ് ചാറ്റിനെ ഫേസ് ബുക്ക് വീഡിയോ കമന്റ് പിന്നിലാക്കുമോ എന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+