കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിംഗ് അമര്‍ രഹേ, എല്ലാവര്‍ക്കും 'ജാം': മോദി തരംഗത്തില്‍ ഇളകിമറിഞ്ഞ് കാലിഫോര്‍ണിയ

  • By Muralidharan
Google Oneindia Malayalam News

കാലിഫോര്‍ണിയ: എല്ലാവര്‍ക്കും ജാം. അതാണ് നമ്മുടെ സ്വപ്‌നം - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേട്ട് കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമൂഹം ഒന്ന് ഞെട്ടി. എന്താണീ ജാം. ജെ എന്നാല്‍ ജന്‍ധന്‍ അക്കൗണ്ട്. എ എന്നാല്‍ ആധാര്‍. എം എന്നാല്‍ മൊബൈല്‍ ഗവേണന്‍സ്. ഡിജിറ്റല്‍ ഇന്ത്യ എന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ സമൂഹത്തോട് വിവരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

തങ്ങളുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി നിറഞ്ഞ ആവേശത്തോടെയാണ് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ എത്തിയത്. മോദിയും മോശമാക്കിയില്ല. ഭഗത് സിംഗ് അമര്‍ രഹേ ഹേ, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഡിജിറ്റല്‍ ഇന്ത്യ, ഭീകരവാദം, ആഗോളതാപനം എന്നിങ്ങനെ ഓരോ വിഷയങ്ങളെടുത്തും നരേന്ദ്ര മോദി കത്തിക്കയറി.

എനിക്ക് സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ തരൂ

എനിക്ക് സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ തരൂ

എനിക്ക് വേണ്ടത് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ് - മോദി ഇന്ത്യന്‍ സമൂഹത്തോട് പറഞ്ഞു. ഞാന്‍ കഠിനാധ്വാനം ചെയ്തു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞാന്‍ വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി. ഒന്നര വര്‍ഷമായി. എനിക്ക് നേരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല.

വികാരാധീനനായി മോദി

വികാരാധീനനായി മോദി

ഞാന്‍ ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയ്ക്ക് വേണ്ടിയായിരിക്കും. ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയായിരിക്കും എന്റെ ജീവിതം. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. എനിക്കെതിരെ അഴിമതി ആരോപണങ്ങളില്ല. ഒരു തരത്തിലുള്ള ആരോപണങ്ങളും ഇല്ല.

ഉപനിഷത്തില്‍ നിന്നും ഉപഗ്രഹത്തിലേക്ക്

ഉപനിഷത്തില്‍ നിന്നും ഉപഗ്രഹത്തിലേക്ക്

ഉപനിഷത്തുകളെക്കുറിച്ചു സംസാരിച്ചിരുന്ന നമ്മള്‍ ഇപ്പോള്‍ ഉപഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ പര്യവേഷണം വിജയകരമാക്കിയ ലോകത്തെ ആദ്യ രാജ്യമാണ് നമ്മള്‍. ശാസ്ത്രരംഗത്തെ നമ്മുടെ പുരോഗതിയാണ് ഇത് കാണിക്കുന്നത്.

ലോകം ഇന്ത്യയുടെ പിന്നാലെ

ലോകം ഇന്ത്യയുടെ പിന്നാലെ

ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നാലെ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഇന്ത്യയുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുന്നു. പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ലോകരാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നത്.

ആരാണിതിന് പിന്നില്‍

ആരാണിതിന് പിന്നില്‍

ഇത് എന്നെക്കൊണ്ട് സാധിച്ചതല്ല. 125 കോടി ജനങ്ങളുടെ പ്രയത്‌നമാണ്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്യുന്നു. ഇന്ന് ഇന്ത്യ പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും ഭൂമിയാണ്.

പ്രവാസികളാണ് പ്രധാനം

പ്രവാസികളാണ് പ്രധാനം

ഇന്ത്യയുടെ നേട്ടത്തിന് പിന്നിലെ പ്രവാസികളുടെ പ്രയത്‌നങ്ങള്‍ മോദി എടുത്തുപറഞ്ഞു. ഇന്ത്യയുടെ വൈബ്രന്റ് ഇമേജ് ഇവിടെ കാലിഫോര്‍ണിയയില്‍ ഇരുന്ന് എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ട്.

സമാധാനത്തിന്റെ മണ്ണാണ് ഇന്ത്യ

സമാധാനത്തിന്റെ മണ്ണാണ് ഇന്ത്യ

മഹാത്മ ഗാന്ധിയുടെയും ഗൗതമ ബുദ്ധന്റെയും നാട്ടില്‍ നിന്ന് വരുന്നവരാണ് ഇന്ത്യക്കാര്‍. സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍ - മോദി പറഞ്ഞു.

മുന്നില്‍ രണ്ട് വെല്ലുവിളികള്‍

മുന്നില്‍ രണ്ട് വെല്ലുവിളികള്‍

ഇന്ന് ലോകത്തിനു മുന്നില്‍ രണ്ടു പ്രധാന വെല്ലുവിളികളാണുള്ളത്. ഭീകരവാദവും ആഗോള താപനവുമാണ് ഈ വെല്ലുവിളികള്‍.

ഭീകരവാദം ഭീകരവാദം തന്നെ

ഭീകരവാദം ഭീകരവാദം തന്നെ

ഭീകരവാദമെന്നാല്‍ ഭീകരവാദം തന്നെയാണ്. നല്ല ഭീകരവാദവും മോശം ഭീകരവാദവും ഇല്ല.

ഇന്ത്യയുടെ പ്രശ്‌നം അഴിമതി

ഇന്ത്യയുടെ പ്രശ്‌നം അഴിമതി

ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ അഴിമതി നടത്തുന്നതായി മോദി ആരോപിച്ചു. നേതാക്കളുടെ മരുമക്കള്‍ അഴിമതിയിലൂടെ സമ്പാദിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും റോബര്‍ട്ട് വദ്രയെയും ലക്ഷ്യം വെച്ചായിരുന്നു മോദിയുടെ ഈ കുത്ത്.

ഭഗത് സിംഗിന്റെ ജന്മദിനം

ഭഗത് സിംഗിന്റെ ജന്മദിനം

സ്വാതന്ത്ര്യസമര സേനാനിയായ വീര ഭഗത് സിംഗിന്റെ ജന്മദിനം ഓര്‍മിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്. ഇന്ത്യയുടെ വീരപുത്രനായ ഭഗത് സിങ്ങിന്റെ പിറന്നാള്‍ദിനമാണ് ഇന്ന്. ഭാരത് മാതാ കീ ജയ്, ഭഗത് സിംഗ് അമര്‍ രഹേ മുദ്രാവാക്യങ്ങളോടെയാണ് മോദി പ്രസംഗം നിര്‍ത്തിയത്.

English summary
California's SAP Center at San Jose is all vibrant with the colours of India. Certainly, the Indian diaspora here has left no stones unturned to welcome the Indian Prime Minister Narendra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X