കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശുദ്ധന്റെ ആഭരണങ്ങള്‍ കൈക്കലാക്കാനുള്ളനീക്കം; നേപ്പിള്‍സില്‍ പ്രക്ഷോഭം

Google Oneindia Malayalam News

റോം: സാന്‍ ജെന്നാറോ മ്യൂസിയത്തില്‍ സൂക്ഷിച്ച പ്രദേശിക വിശുദ്ധന്റെ ആഭരണങ്ങള്‍ ഏറ്റെടുക്കാനുള്ള കാത്തലിക് പള്ളിയുടെ ശ്രമത്തില്‍ നേപ്പിള്‍സില്‍ പ്രക്ഷോഭം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

ആഭരണങ്ങള്‍ കൈക്കലാക്കാന്‍ സര്‍ക്കാരിനെയോ പള്ളിയെയോ അനുവദിക്കില്ല. ആഭരണങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കുമെന്നും സാന്‍ ജെന്നാറോ മ്യൂസിയത്തിന്റെ ഡയറക്ടര്‍ പോളോ ജോറിയോ പറഞ്ഞു. ആഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകളും ശരോവസ്ത്രങ്ങളും രാജാവ് മ്യൂസിയത്തിനു ദാനം ചെയ്തതാണെന്നും ബ്രിട്ടീഷ് കിരീടാലങ്കാരത്തേക്കാള്‍ വിലയുള്ളതാണ് ഇതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Naples Protest

പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിന്റെ അധിനിവേശം, പ്ലേഗ്, ഭൂചലനം എന്നിവയില്‍ നിന്നും രക്ഷനേടാന്‍ രൂപീകരിച്ച ലേ കൗണ്‍സിലിന്റെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രി ആഞ്ജലിനോ അല്‍ഫാനോ പുറപ്പെടുവിച്ച പുതിയ ഉത്തരവ് കത്തോലിക്ക സഭയ്ക്ക് നിധി ശേഖരം കൈവശം വെക്കാന്‍ കഴിയുന്ന രീതിയിലാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. വിശുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ മൂവായിരത്തിലധികം പേരാണ് പ്രതിഷേധം നടത്തുന്നത്.

മ്യൂസിയത്തിലുള്ള നിധി ശേഖരത്തില്‍ വിശുദ്ധന്റെ വെള്ളി മുഖമറ, നെക്ലേസ്, സ്വര്‍ണ്ണ കിരീടം, കമ്മലുകള്‍, 3326 വജ്രങ്ങള്‍ പതിച്ച ബിഷപ്പുമാരുടെ ശിരോവസ്ത്രങ്ങള്‍, 164 മാണിക്യക്കല്ല്, 200 മരതക കല്ല് എന്നിവയാണുള്ളത്. 305 എഡിയില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ വേട്ടയാടുന്നതിനിടെ വിശുദ്ധ ജെന്നാരിയസിനെ ശിരഛേദം ചെയ്തു. ഇതില്‍ പ്രതിഷ്ധിച്ച് 1527ല്‍ ഒരു ചാപ്പല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഏതിന്റെ ഫലമാണ് സാന്‍ ജെന്നാറോ മ്യൂസിയം.

English summary
Thousands of protesters have demonstrated in Naples in an attempt to prevent the Catholic Church gaining control over a highly valuable collection of jewels belonging to a local saint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X