കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറുഗ്വായില്‍ 'ഇടുക്കി ഗോള്‍ഡ്' നിയമ വിധേയം

  • By Soorya Chandran
Google Oneindia Malayalam News

മോണ്ടെവിഡിയോ: നമ്മുടെ നാട്ടില്‍ കഞ്ചാവ് എന്ന പേര് കേട്ടാലേ നിയമപാലകര്‍ വിറക്കും. വേണമെങ്കില്‍ ലാത്തിയും തോക്കും എടുക്കും. ജയിലില്‍ അടക്കും. ചിലപ്പോള്‍ പുറത്തിറങ്ങാനേ പറ്റില്ല.ഇടുക്കി ഗോള്‍ഡ് എന്ന് സിനിമക്ക് പേരിട്ടതിന് സംവിധയാകന്‍ ആഷിക് അബു എന്തൊക്കെ ചീത്ത കേട്ടു.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. എന്നാല്‍ കഞ്ചാവിന്റെ കാര്യത്തില്‍ നിയമപരമായ വലിയൊരു പരീക്ഷണം നടത്തുകയാണ് ഉറുഗ്വായ്.

Cannabis

രാജ്യത്ത് കഞ്ചാവ് കൃഷിയും ഉപയോഗവും ഒക്കെ നിയമ വിധേയമാക്കുകയാണ് ഉറുഗ്വായ്. ആവശ്യം പോലെ ഉപയോഗിക്കാനുളള അനുമതി കൊടുക്കുക എന്നല്ല ഇതിനര്‍ത്ഥം. എല്ലാത്തിനും അതിന്റേതായ കണക്കുകള്‍ ഉണ്ട്. അടുത്ത വര്‍ഷം മുതല്‍ നിയം പ്രാബല്യത്തില്‍ വരും എന്നാണ് അറിയുന്നത്.

ഒരുമാസത്തില്‍ ഒരാള്‍ക്ക് 40 ഗ്രാം വരെ കഞ്ചാവ് വാങ്ങിക്കാം. അതും ഒരു അംഗീകൃത കെമിസ്റ്റിന്റെ കയ്യില്‍ നിന്ന് മാത്രം(കെമിസ്റ്റ് എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ ഫാര്‍മസിസ്റ്റിനെ പോലെ ഒരാള്‍). രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആറ് കഞ്ചാവ് ചെടികള്‍ വളരെ വളര്‍ത്താം.

വേണമെങ്കില്‍ കഞ്ചാവ് ക്ലബ്ബും നടത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. പരമാവധി 45 പേര്‍ക്കാണ് ഈ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ പറ്റുക. ക്ലബ്ബിന്റെ മാത്രം ആവശ്യങ്ങള്‍ക്കയി 99 കഞ്ചാവ് ചെടികള്‍ വളര്‍ത്താനും അനുമതിയുണ്ടാകും.

കഞ്ചാവിന്റെ വിപണി വില എന്നൊക്കെ പറയുമ്പോള്‍ അത് വലിയ പ്രശ്‌നമാണ്. അംഗീകൃത വിപണി ഒന്നും ഇല്ലാത്തതിനാല്‍ കള്ളക്കടത്തില്‍ എത്രരൂപ വച്ച് കിട്ടുന്നുണ്ട് എന്നാണ് എല്ലാവരും കണക്കാക്കാറ്. ഇപ്പോഴത്തെ വില അനുസരിച്ച് ഒരു ഗ്രാം മരീജുവാനക്ക് 62 രൂപ വിലയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതേ വില തന്നെയായിരിക്കുമത്രെ ഉറുഗ്വായിലും.സര്‍ക്കാരിന്റെ കീഴിലുളള കഞ്ചാവ് പഠന കേന്ദ്രമായിരിക്കും വില നിശ്ചയിക്കുക.

വെറുതേ കഞ്ചാവിനെ നിയമ വിധേയമാക്കുകയല്ല ഉറുഗ്വായുടെ ലക്ഷ്യം. ലഹരിക്കെതിയുള്ള പോരാട്ടമാണ്. കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും ഉറുഗ്വായിലെ അഞ്ചില്‍ ഒന്ന് ജനങ്ങളും കഞ്ചാവിന് അടിമത്രെ. ഒരു വര്‍ഷം 3 കോടി ഡോളര്‍ രൂപയുടെ കഞ്ചാവ് ഇടപാടുകളാണത്രെ രാജ്യത്ത് നടക്കുന്നത്. കൂടാതെ മയക്ക് മരുന്ന് മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും.

ഒരു കാര്യം നിയമ വിരുദ്ധമാകുമ്പോഴാണല്ലോ ആളുകള്‍ക്ക് അത് ചെയ്യാന്‍ കൂടുതല്‍ താത്പര്യം തോന്നുക. നിയമ വിധേയമാക്കിയാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ഉറുഗ്വായ് പരീക്ഷിക്കുന്നത്.

English summary
Uruguay legalises production and sale of cannabis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X