
ബാഗിനുള്ളില്‍ നായ; അബദ്ധത്തില്‍ എക്‌സറേ മെഷിയനിലൂടെ കടത്തിവിട്ടു; പിന്നീട് നടന്നത്
എയർപോർട്ടിൽ നടന്ന അസാധാരണ സംഭവത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അബദ്ധത്തിലാണ് സംഭവം നടന്നത്, എന്നാൽ എയർപോർട്ടിലെ ജീവനക്കാരുൾപ്പെടെ ഞെട്ടിപ്പോയി.. ഡെയ്ൻ കൗണ്ടി റീജിയണൽ എയർപോർട്ടിലെ സെക്യൂരിറ്റി ജീവനക്കാർ ഈയിടെ ഫ്ളൈറ്റിനായി ചെക്ക്-ഇൻ ചെയ്‌ത സമയത്താണ് ഇക്കാര്യം നടക്കുന്നത്.
സാധരാണ പോലെ ജീവനക്കാർ യാത്രക്കാരെ പരിശോധിക്കുകയായിരുന്നു, അങ്ങനെയാണ് ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിക്കുന്നത് . വിസ്‌കോൺസിനിലെ ഡൗണ്ടൗൺ മാഡിസണിലെ വിമാനത്താവളത്തിൽ ബാഗേജുകൾ വിമാനത്തിൽ കയറ്റുന്നതിന് മുമ്പ്, ഒരു സെക്യൂരിറ്റി ഗാർഡ് എയർപോർട്ട് എക്സ്-റേ മെഷീനിലൂടെ കടത്തിവിട്ടു അപ്പോഴാണ് ആ ബാഗിനുള്ളിൽ എന്താണെന്ന് അവർ അറഞ്ഞത്.
pc: TSA_GreatLakes

അതിൽ ഒരു ജീവനുള്ള നായ ആയിരുന്നു... സംഭവത്തിന് പിന്നാലെ ട്വിറ്ററിലൂടെ, ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്‌എ), ബാഗിന്റെയും എക്‌സ്‌റേയുടെയും രണ്ട് ഫോട്ടോകൾ പങ്കിട്ടു. "ഈ ആഴ്‌ച @MSN_Airport-ൽ ഒരു നായയെ അബദ്ധത്തിൽ X-ray-ലൂടെ അയച്ചു.
ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍

ഏതെങ്കിലും മൃഗത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ എയർലൈനെ അറിയിക്കുകയും അവയുടെ നിയമങ്ങൾ അറിയുകയും ചെയ്യുക. ചെക്ക്‌പോസ്റ്റിൽ, നിങ്ങളുടെ വളർത്തുമൃഗത്തെ ബാഗിൽ നിന്ന് മാറ്റി, ശൂന്യമായ കാരിയർ ഉൾപ്പെടെ എല്ലാ ഇനങ്ങളും അയയ്ക്കുക. , " TSA അടിക്കുറിപ്പിൽ എഴുതി.

ഈ ട്വീറ്റിന് പുറമേ, വളർത്തുമൃഗത്തിനൊപ്പം യാത്ര ചെയ്യാനുള്ള ശരിയായ മാർഗവും അവർ പങ്കിട്ടു. "ശ്രദ്ധിക്കുക: ഇത് ഒരു @TSA PreCheck യാത്രക്കാരനാണ് പൂച്ചയുമായി യാത്ര ചെയ്യുന്നത്. നിങ്ങളുടെ വളർത്തുമൃഗങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മൃഗത്തെ മാറ്റുന്നതിന് മുമ്പ് ഒരു സൂപ്പർവൈസറോട് സംസാരിക്കാൻ ആവശ്യപ്പെടുക.
പിവി ശ്രീനിജൻ എംഎൽഎയുടെ പരാതി; സാബു എം ജേക്കബ് ഒന്നാം പ്രതി, ജാമ്യമില്ലാ കേസ്

ഇതര സ്ക്രീനിംഗ് ഓപ്ഷനുകൾ ലഭ്യമായേക്കാം," എന്ന അടിക്കുറിപ്പിൽ TSA എഴുതി. ഇത് ആദ്യമായല്ല ഗതാഗത സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ ലഗേജിനുള്ളിൽ ജീവനുള്ള വളർത്തുമൃഗത്തെ കണ്ടെത്തുന്നത്. കഴിഞ്ഞ മാസം ന്യൂയോർക്ക് സിറ്റി വിമാനത്താവളത്തിൽ സമാനമായ ഒരു സംഭവം ഉണ്ടായി. ഒരു യാത്രക്കാരന്റെ സ്യൂട്ട്കേസിനുള്ളിൽ ഒരു പൂച്ചയെ ചുരുണ്ടുകിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നിരവധിപേരാണ് ട്വീറ്റിന് കമന്റുമായി എത്തിയരിക്കുന്നത്. ജീവനുള്ള ഒരു മൃഗത്തെ എങ്ങനെ ആണ് ഇങ്ങനെ ബാഗിൽ കുത്തിനിറയ്ക്കുന്നതെന്ന് ഒരാൾ ചോദിച്ചു.