കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 മാസം മാത്രമുള്ളപ്പോള്‍ തട്ടിയെടുത്തു; 51 വര്‍ഷത്തിന് ശേഷം കുടുംബവുമായി ഒന്നിച്ച് ടെക്‌സസുകാരി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മാതാപിതാക്കളുണ്ടായിട്ടും അതൊന്നുമറിയാതെ മറ്റൊരാളുടെ കൂടെ കുഞ്ഞായിരിക്കുമ്പോള്‍ താമസിക്കുക, അതൊരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ് അല്ലേ. എന്നാല്‍ അങ്ങനെ ജീവിച്ചിരുന്ന ഒരു സ്ത്രീ സത്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. താന്‍ ഇവരുടെ മകള്‍ അല്ല. ഒടുവില്‍ മാതാപിതാക്കളെ തേടിയുള്ള അലിച്ചിലിനൊടുവില്‍ അവര്‍ കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

അമേരിക്കയിലെ ടെക്‌സസില്‍ നിന്നാണ് ഇങ്ങനൊരു സംഭവം ഉണ്ടായിരിക്കുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒടുവില്‍ ഒന്നിക്കാന്‍ 51 വര്‍ഷങ്ങള്‍ വേണ്ടി വന്നു. ആരുടെയും മനസ്സലയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു നടന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: goodnews_movement

53കാരിയായ മെലിസ്സ ഹൈസ്മിത്ത് എന്ന ടെക്‌സസുകാരിക്കാണ് ആരാണ് യഥാര്‍ത്ഥ അമ്മയും അച്ഛനും എന്നറിയാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കൂട്ടേണ്ടി വന്നത്. 1971ലാണ് മെല്ലിസ്സയെ കുഞ്ഞിനെ നോക്കാന്‍ വന്ന പരിചാരക തട്ടിക്കൊണ്ടുപോകുന്നത്. ദാരുണമായ ബാല്യമായിരുന്നു അവര്‍ക്കുണ്ടായത്. ഒടുവില്‍ അറിവ് വെച്ച് തുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ ഓടിപ്പോവുകയായിരുന്നു. പിന്നീട് തെരുവിലായിരുന്നു മെലിസ്സയുടെ ജീവിതമെല്ലാം.

2

image credit: goodnews_movement

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

1971ല്‍ തട്ടിക്കൊണ്ടുപോരുമ്പോള്‍ വളരെ ചെറിയ കുഞ്ഞായിരുന്നു മെലിസ്സ. പേരും മറ്റൊന്നായിരുന്നു. മെലാനി എന്ന പേരിലായിരുന്നു മെലിസ്സ വളര്‍ന്നത്. തന്റെ യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്ന് എത്രയോ അകലെയാണ് ജീവിക്കുന്നതെന്ന് ഇവര്‍ അറിയുകയേ ഇല്ലായിരുന്നു. എന്നാല്‍ ടീനേജ് പ്രായത്തിലേക്ക് കടന്നതോടെയാണ് ഇവര്‍ക്ക് എല്ലാം മനസ്സിലായത്. ഇത് തന്റെ മാതാപിതാക്കളല്ലെന്ന് ഇവര്‍ക്ക് മനസ്സിലായില്ല. ഒടുവില്‍ 51 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ സ്വന്തം അമ്മയെ അച്ഛനെയും സഹോദരങ്ങളെയും കണ്ടിരിക്കുകയാണ്.

3

image credit: goodnews_movement

ജെഫ്രി ഹൈസ്മിത്തിന്റെയും ആള്‍ട്ട അല്‍പാന്റെക്കോയുടെയും മകളാണ് മെലിസ്സ. അത് മാത്രമല്ല ഇവര്‍ക്ക് സഹോദരങ്ങളുമുണ്ട്. ഇവരെ വരവേല്‍ക്കാന്‍ അവരും എത്തിയിരുന്നു. മെലിസ്സ കുടുംബത്തോടൊപ്പം ഒന്നിക്കുന്നതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഗുഡ് ന്യൂസ് മൂവ്‌മെന്റ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. 21 മാസം മാത്രം പ്രായമുള്ളപ്പോഴാണ് മെലിസ്സയെ തട്ടിക്കൊണ്ടുപോകുന്നത്.

4

image credit: goodnews_movement

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

വലിയൊരു കുടുംബം വേണമെന്ന് മെലിസ്സ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരാണെന്ന് മാത്രം മെലിസ്സയ്ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മെലാനി എന്ന പേരില്‍ ജീവിക്കേണ്ടി വന്നു. കുറേ കാലം തട്ടിക്കൊണ്ടുവന്നതാണ് താനെന്ന് അറിഞ്ഞിരുന്നില്ലെന്ന് മെലിസ്സ പറയുന്നു. എന്നാല്‍ പിന്നീട് ചെറിയ രീതിയില്‍ ഓര്‍മകള്‍ തിരിച്ചുകിട്ടാന്‍ തുടങ്ങിയത്. ഒടുവില്‍ 51 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ രക്ഷിതാക്കളിലേക്ക് മെല്ിസ്സ എത്തുകയായിരുന്നു.

5

image credit: goodnews_movement

അതേസമയം തന്നെ വളര്‍ത്തിയ സ്ത്രീയില്‍ നിന്ന് ചില ഞെട്ടിക്കുന്ന കാര്യങ്ങള്‍ കൂടി മെലിസ്സ അറിഞ്ഞിരുന്നു. താന്‍ നിങ്ങളുടെ മകളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന മറുപടിയാണ് കിട്ടിയത്. തന്നെ 500 ഡോളറിന് ആ സ്ത്രീ വാങ്ങിയതാണെന്ന് പറഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 41000 രൂപയാണ് മെലിസ്സയ്ക്കായി ആ സ്ത്രീ മുടക്കിയത്. അവരുടെ മനസ്സാകെ തകര്‍ന്നു പോയി. ഞാനാകെ ഞെട്ടിപ്പോയെന്ന് മെല്ലിസ പറഞ്ഞു. എന്റെ തലയാകെ ചുറ്റി തുടങ്ങിയിരുന്നു. ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കലും ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും, അവര്‍ പറഞ്ഞില്ലെന്നും മെലിസ്സ പറഞ്ഞു.

6

image credit: goodnews_movement

ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!

തന്റെ അമ്മയാണെന്ന് പറഞ്ഞ് വഞ്ചിച്ചത് പട്രീഷ്യ ലൂയിസ് എന്ന സ്ത്രീയാണെന്ന് മെലിസ്സ വെളിപ്പെടുത്തി. ഇപ്പോഴും വലിയ ദേഷ്യം എനിക്കുണ്ട്. എന്നാല്‍ വീണുകിട്ടിയ ഈ സന്തോഷത്തിലാണ് എന്റെ എല്ലാ ശ്രദ്ധയും. അതൊന്നും പക്ഷേ ഞാന്‍ അനുഭവിച്ച വേദനയ്ക്ക് പകരമാകില്ലെന്നും മെലിസ്സ പറഞ്ഞു. നേരത്തെ മകന്‍ മരിച്ച് പോയെന്ന് കരുതിയ സ്ത്രീക്ക് 29 വര്‍ഷത്തിന് ശേഷം അവനെ തിരിച്ചുകിട്ടിയ സംബവവും വൈറലായിരുന്നു. ഇവരുടെ ബന്ധുക്കള്‍ തന്നെയാണ് കുഞ്ഞിനെയും എടുത്ത് കൊണ്ടുപോയത്.

English summary
us: here is an interesting story a women reunited with family after taken away from 21 months old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X