കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന്റെ നിര്‍ണായക വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു, പുതിയ ആരോപണം; പോര് മുറുകുന്നു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയ്‌ക്കെതിരെ വലിയ ആരോപണങ്ങളാണ് അമേരിക്ക ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ ചൈനയിലെ ലാബില്‍ നിന്ന് പുറത്തുവന്നതാണെന്നാണ് അമേരിക്ക തുടക്കം മുതല്‍ ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോളതലത്തില്‍ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. അമേരിക്കയോടൊപ്പം ജര്‍മ്മനിയും ഓസ്‌ട്രേലിയയും ഒപ്പം ചേര്‍ന്നിരുന്നു. കൂടാതെ കൊറോണവൈറസില്‍ ചൈനയ്ക്കെതിരെ ഗൗരവമേറിയ അന്വേഷണമാണ് അമേരിക്ക നടത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ചൈനയ്ക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ യുഎസ് ഉണ്ടാവുമെന്നാണ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ചൈനയ്‌ക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. കൊറോണ വൈറസിനെതിരെ അമേരിക്ക വികസിപ്പിക്കുന്ന വാക്‌സിന്റെ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നന്നെ് ആരോപണമാണ് പുതിയതായി ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങളിലേക്ക്....

ചൈനീസ് ഹാക്കര്‍മാര്‍

ചൈനീസ് ഹാക്കര്‍മാര്‍

അമേരിക്ക നിര്‍മ്മിക്കുന്ന കൊറോണ വാക്‌സിന്റെ വിവരങ്ങള്‍ ചൈന ഹാക്കര്‍മാരെ ഉപയോഗിച്ച് ചോര്‍ത്തുന്നുവെന്നാണ് പുതിയ ആരോപണം. വാക്‌സിന്റെ പൂര്‍ണ വിവരം, ബൗദ്ധിക സ്വത്ത് എന്നീ വിവരങ്ങ്ള്‍ ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക ആരോപിക്കുന്നു. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഹാക്കര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് എഫ്ബിഐയും ആഭ്യനന്തര സുരക്ഷ വിഭാഗവും. രാജ്യത്തെ പ്രമുഖ പത്രങ്ങളായ വാള്‍ സ്ട്രീറ്റ് ജേര്‍ണലും ന്യൂയോര്‍ക്ക് ടൈംസ് എന്നിവ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയുടെ അറിവോടെ

ചൈനയുടെ അറിവോടെ

ചൈനീസ് സര്‍ക്കാരിന്റെ അറിവോടെയാണ് ഇത് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മുന്നറിയിപ്പ് വരാനിരിക്കുന്ന ദിവസങ്ങളില്‍ യുഎസ് പുറത്തിറക്കിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ച് രംഗത്തെത്തി. കൊരോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ചൈന വളരെ മുന്നിലാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയന്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനും രംഗത്ത്

ബ്രിട്ടനും രംഗത്ത്

അതേസമയം, നിലവില്‍ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനും വിലയിരുത്തല്‍ നടത്തിയിരുന്നു. കൊറോണ കാലത്ത് ആരോഗ്യസ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇതിനെ യുഎസും ബ്രിട്ടനും സംയുക്തമായി വിമര്‍ശിച്ചിരുന്നു. അതേസമയം, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ദേശീയ സുരക്ഷ ഏജന്‍സിയുടെ സൈബര്‍ വിഭാഗങ്ങള്‍ നടത്താനിരിക്കുന്ന പ്രത്യാക്രമണങ്ങളുടെ മുന്നറിയിപ്പായിരിക്കാം ചൈനക്കെതിരെയുള്ള ആരോപണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 പ്രതിസന്ധി നേരിടാന്‍ അമേരിക്ക

പ്രതിസന്ധി നേരിടാന്‍ അമേരിക്ക

അതേസമയം, കൊറോണ വൈറസ് വരുത്തിവച്ച പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക പുതിയ പദ്ധതികള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. വിദേശത്തുനിന്ന് ഡോക്ടര്‍മാരെയും നഴ്‌സമാരെയും രാജ്യത്തേക്ക് എത്തിക്കാന്‍ ഉപയോഗിക്കാതെ കിടക്കുന്ന 40000 വരുന്ന ഗ്രീന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാതാക്കള്‍ യുഎസ് കോണ്‍ഗ്രസില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. കൊറോണ വൈറസ് ഭീഷണി തുടരുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം ഉറപ്പാക്കുന്നതിനായി വിദേശകാര്യങ്ങളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കുകയാണ് ലക്ഷ്യം.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam
നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഗ്രീന്‍കാര്‍ഡ്?

നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഗ്രീന്‍കാര്‍ഡ്?

യുഎസ് നിയമനിര്‍മാണ സഭ 25,0000 നഴ്‌സുമാര്‍ക്കും 15,000 ഡോക്ടര്‍മാര്‍ക്കും കൊറോണ വൈറസ് വ്യാപനത്തിനിടെ രോഗികളെ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും മീഡിയ റിലീസ് പറയുന്നു. ഈ നീക്കം എച്ച്1ബി അല്ലെങ്കില്‍ ജെ2 വിസകള്‍ക്കായി ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ നീക്കമാണ് അമേരിക്ക നടത്തിയത്.

English summary
US Accuse Chinese Hackers is trying to steal corona vaccine information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X