കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഇറാനെതിരേ തിരിക്കുന്നത് അമേരിക്ക; ആരോപണവുമായി ആയത്തുല്ല ഖാംനയീ

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: തങ്ങളുടെ സഖ്യകക്ഷിയായ സൗദിയെ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പ്രേരിപ്പിക്കുകയാണെന്നും അതുവഴി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ. അമേരിക്ക മേഖലയില്‍ നിന്ന് കൈയെടുക്കുന്നതാണ് നല്ലതെന്നും ഇറാനുമായി എതിരിടാന്‍ വന്നവരാരും ജയിച്ചിട്ടില്ലെന്നും ഔദ്യോഗിക ടെലവിഷനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഇറാനെ എതിരിടാന്‍ അമേരിക്ക പയറ്റുന്ന വഴികളിലൊന്ന് മേഖലയിലെ ഭരണപരിചയമില്ലാത്ത നേതാക്കളെ ആക്രമണത്തിന് പ്രേരിപ്പികയെന്നതാണ്- 32കാരനായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇറാനെതിരേ സൗദി അറേബ്യയെ പ്രകോപിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. മധ്യപൗരസ്ത്യ ദേശത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം. മുസ്ലിം രാജ്യങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ഖാംനയീ പറഞ്ഞു.

 ali-kameie

ഈ സര്‍ക്കാറുകള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ അവര്‍ ഇറാനെ ആക്രമിക്കില്ല. ഇറാനെ ആക്രമിച്ചാല്‍ തോറ്റ് തൊപ്പിയിടേണ്ടിവരുമെന്നും ഖാംനയീ മുന്നറിയിപ്പ് നല്‍കി.
മധ്യപൗരസ്ത്യ ദേശത്തെ രാജ്യത്തിന്റെ സ്വാധീനം പരിമിതപ്പെടുത്താന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ നാടായ മിഡിലീസ്റ്റില്‍ നിന്ന്, പശ്ചിമേഷ്യയില്‍ നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പിന്‍മാറേണ്ടത് അമേരിക്കയാണ്- അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ ആധിപത്യത്തിന് വേണ്ടിയുള്ള ഇറാന്റെയും സൗദിയുടെയും മല്‍സരത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ഇറാഖ്, സിറിയ, ലബനാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാനുള്ള സ്വാധീനം മറികടക്കാന്‍ സൗദിക്ക് പിന്തുണ നല്‍കാനുള്ള ശ്രമത്തിലാണ് അമേരിക്ക. അതേസമയം, ഒരു രാജ്യത്തെ നിയമാനുസൃത ഭരണകൂടം തങ്ങളോട് ആവശ്യപ്പെടുന്ന കാലത്തോളം അവിടങ്ങളില്‍ ഇറാന്റെ സാന്നിധ്യമുണ്ടാവുമെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Iran's supreme leader hit out at the United States, accusing Washington of trying to stoke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X