ട്രംപ് ഉത്തരവിട്ടാല്‍ യുഎസ് ചൈനയെ ആക്രമിക്കും!! ആണവാക്രമണത്തിന് സൈന്യം ഒരുങ്ങി!! സത്യം ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ചൈനയെ ആക്രമിക്കാന്‍ പ്രസിഡന്‍റ് ഉത്തരവിട്ടാല്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് യുഎസ് അഡ്മിറല്‍. പ്രസിഡന്‍റ് ട്രംപ് ഉത്തരവിട്ടാല്‍ അടുത്ത ആഴ്ച ചൈനയ്ക്കെതിരെ ആണവാക്രമണം നടത്തുമെന്നാണ് യുഎസ് പസിഫിക് ഫ്ലീറ്റ് കമാന്‍ഡര്‍ വ്യാഴാഴ്ച വ്യക്തമാക്കിയത്.

യുഎസ്- ഓസ്ട്രേലിയന്‍ സൈനികഭ്യാസവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ നാഷണല്‍ സര്‍വ്വകലാശാല സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന സാങ്കല്‍പ്പിക ചോദ്യത്തിനായിരുന്നു അഡ്മിറല്‍ സ്കോട്ട് സ്വിഫ്റ്റിന്‍റെ പ്രതികരണം. നോര്‍ത്ത് ഓസ്ട്രേലിയയില്‍ നടക്കുന്ന ഇരു രാജ്യങ്ങളുടേയും സൈനികാഭ്യാസം ചൈനീസ് ഇന്‍റലിജന്‍സിന്‍റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. അടുത്ത ആഴ്ച ചൈനയ്ക്കെതിരെ ആണ​വാക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടാല്‍ പാലിക്കുമോ എന്നായിരുന്നു ഓസ്ട്രേലിയന്‍ പണ്ഡിതന്‍റെ ചോദ്യം. ട്രംപിന്‍റെ ഉത്തരവ് വന്നാല്‍ ആക്രമണം നടത്തുമെന്നായിരുന്നു സ്കോട്ട് നല്‍കിയ മറുപടി.

us-china

അമേരിക്കന്‍ ഭരണഘടനയെ പ്രതിരോധിക്കാനായി എല്ലാ ശത്രുക്കള്‍ക്കുമെതിരെ പോരാടുന്നതിനുള്ള മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുമെന്ന് യു​എസ് സൈന്യത്തിലെ ഓരോ അംഗങ്ങളും പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും സ്കോട്ട് ചൂണ്ടിക്കാണിക്കുന്നു. അടുത്ത് നടക്കാനിരിക്കുന്ന യുഎസ്- ഓസ്ട്രേലിയ സൈനികാഭ്യാസത്തില്‍ 36 യുദ്ധക്കപ്പലുകളും യുഎസിന്‍റെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, 220 വിമാനങ്ങള്‍ എന്നിവയും 33,000 സൈനികരുമാണ് പങ്കെടുക്കുക. ഇരു രാജ്യങ്ങളുടേയും സൈനികാഭ്യാസം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നേവി ടൈപ്പ് 815 ഡോങ്ഡിയാവോ നിരീക്ഷിക്കും.

English summary
The US Pacific Fleet commander said on Thursday he would launch a nuclear strike against China next week if President Donald Trump ordered it, and warned against the military ever shifting its allegiance from its commander in chief.
Please Wait while comments are loading...