കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരേ യുഎസ്; തങ്ങള്‍ക്കെതിരേ തിരിഞ്ഞാല്‍ ജഡ്ജിമാര്‍ക്കെതിരേ ഉപരോധമെന്ന് ഭീഷണി

  • By
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനിലെ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജഡ്ജിമാര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക.

 ലിബിയന്‍ എണ്ണകമ്പനി ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; നിരവധി മരണം ലിബിയന്‍ എണ്ണകമ്പനി ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; നിരവധി മരണം

ജോണ്‍ ബോള്‍ട്ടണ്‍ നടത്തിയ പ്രസംഗം

ജോണ്‍ ബോള്‍ട്ടണ്‍ നടത്തിയ പ്രസംഗം

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍ ആണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ യാഥാസ്ഥിതിക വിഭാഗമായ ഫെഡറലിസ്റ്റ് സൊസൈറ്റിയുടെ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഐസിസിക്കെതിരേ തിരിഞ്ഞത്.

ഐസിസിക്ക് സ്വാഭാവിക മരണം

ഐസിസിക്ക് സ്വാഭാവിക മരണം

സപ്തംബര്‍ 11ന്റെ തലേന്ന് പ്രസിഡന്റിനു വേണ്ടി വ്യക്തമായ ഒരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; ഈ നിയമവിരുദ്ധ കോടതിയുടെ നീതിരഹിതമായ നടപടികളില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാരെയും തങ്ങളുടെ സഖ്യകക്ഷികളെയും രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യും- ബോള്‍ട്ടന്‍ പറഞ്ഞു. ഐസിസിയുമായി ഞങ്ങള്‍ സഹകരിക്കില്ല. ഐസിസിക്ക് ഒരു സഹായവും ഞങ്ങള്‍ ചെയ്യില്ല. സ്വയം അന്ത്യമടയാന്‍ അതിനെ ഞങ്ങള്‍ അനുവദിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഇതിനകം ചത്തുകഴിഞ്ഞിരിക്കുന്നു- ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ യുദ്ധക്കുറ്റം

അഫ്ഗാന്‍ യുദ്ധക്കുറ്റം

അഫ്ഗാന്‍ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് 2016ലുണ്ടായ കേസില്‍ അമേരിക്കന്‍ സായുധ സേനയും സി.ഐ.എയും തടവുകാരെ പീഡിപ്പിച്ചതായി ഹേഗ് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആ കേസുമായി മുന്നോട്ടുപോയാല്‍ ഐസിസി ജഡ്ജിമാരെയും പ്രൊസിക്യൂട്ടര്‍മാരെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും അവരുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്യുമെന്നാണ് ബോള്‍ട്ടണ്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

വന്‍ശക്തികള്‍ ഒപ്പുവച്ചില്ല

വന്‍ശക്തികള്‍ ഒപ്പുവച്ചില്ല

യുദ്ധക്കുറ്റങ്ങള്‍, മാനുഷ്യകത്തിനെതിരായ കുറ്റങ്ങള്‍, വംശഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യുന്നതിന് 2002ലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിലവില്‍ വന്നത്. 120 ലോകരാഷ്ട്രങ്ങള്‍ ഇതില്‍ അംഗങ്ങളാണെങ്കിലും അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വന്‍ ശക്തികള്‍ ഒപ്പുവച്ചിട്ടില്ല.

അമേരിക്കയ്ക്കു മുകളില്‍

അമേരിക്കയ്ക്കു മുകളില്‍

അമേരിക്കന്‍ ഭരണഘടനയ്ക്കും പരമാധികാരത്തിനും മുകളിലാണ് ഐസിസിയെന്നും അത് അംഗീകരിക്കാനാവില്ലെന്നുമാണ് ബോള്‍ട്ടന്റെ വാദം. അമേരിക്കന്‍ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരാണ് ഹേഗ് കോടതിയുടെ നിലനില്‍പ്പ്. യു.എസ്സിനും ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കുമെതിരേ അത് വന്നാല്‍ വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
The United States launched a blistering verbal attack on the International Criminal Court (ICC) and threatened sanctions against its judges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X