Get Updates
Get notified of breaking news, exclusive insights, and must-see stories!

3700 കോടിയുടെ പറക്കും കൊട്ടാരം! പുതിയ ആഡംബര 'എയർ ഫോഴ്സ് വൺ' വിമാനം പുറത്തിറക്കി ട്രംപ്

ഖത്തർ ഭരണകൂടം അമേരിക്കൻ പ്രസിഡന്റിന് സമ്മാനമായി നൽകിയ 400 മില്യൺ ഡോളർ(3700 കോടി രൂപ)വിലമതിക്കുന്ന അത്യാധുനിക ആഡംബര വിമാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വാഷിംഗ്ടണിന് പുറത്തുള്ള പ്രശസ്തമായ സൈനിക താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിലെ കൂറ്റൻ ഹാങ്ങറിൽ നടന്ന ചടങ്ങിലാണ് ട്രംപ് പുതിയ വിമാനം പുറത്തിറക്കിയത്. പുതിയ ബോയിംഗ് 747-8 ജെറ്റ് വിമാനം ഇനി അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർ ഫോഴ്സ് വൺ'ആയി മാറും.

പതിറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാരുടെ യാത്രാ കേന്ദ്രമായ ഇവിടെ വിമാനത്തിൽ നിന്നിറങ്ങി ട്രംപ് എയർഫോഴ്സ് ഉദ്യോഗസ്ഥരെയും സൈനികരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതുപോലൊരു വിമാനം ലോകത്ത് വേറെ ഒരിടത്തും ഉണ്ടാകില്ലെന്നും ഭൂമിയിലെ ഏറ്റവും ആഡംബരമേറിയ വിമാനമാണിതെന്നുമാണ് ട്രംപ് പ്രസംഗത്തിൽ അവകാശപ്പെട്ടത്. നിലവിലുള്ള വിമാനത്തേക്കാൾ വളരെ വലുതായതിനാൽ ഈ പുതിയ ജെറ്റ് സൂക്ഷിക്കാൻ മാത്രമായി പ്രത്യേക ഹാങ്ങർ പണിയേണ്ടി വന്നതായും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ 250-ാം ജന്മദിനമായ വരാനിരിക്കുന്ന ജൂലൈ 4-ന് വാഷിംഗ്ടണിൽ നടക്കുന്ന ഫ്ലൈഓവറിന് ഈ പുതിയ വിമാനമായിരിക്കും നേതൃത്വം നൽകുക.

വിമർശനങ്ങൾ തള്ളി ട്രംപ്; സമ്മാനം താല്കാലികം മാത്രം

ഒരു വിദേശ ഗവൺമെന്റിൽ നിന്ന് ഇത്രയും വിലപിടിപ്പുള്ള സമ്മാനം സ്വീകരിക്കുന്നത് സുരക്ഷാ ഭീഷണിയാകുമെന്നോ അല്ലെങ്കിൽ ആ രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് അനുകൂലമാകാൻ കാരണമാകുമെന്നോ ഉള്ള വിമർശനങ്ങൾ ട്രംപ് പൂർണ്ണമായി തള്ളി. "നമ്മുടെ രാജ്യം ചെയ്ത നല്ല കാര്യങ്ങൾക്ക് പ്രതിഫലമായി ഒരു രാജ്യം നമുക്ക് സൗജന്യമായി വിമാനം തരുമ്പോൾ, എന്തിനാണ് നമ്മുടെ നികുതിപ്പണം ഇതിനായി കളയുന്നത്? ഈ സമ്മാനം നിരസിക്കുന്നവൻ വിഡ്ഢിയായിരിക്കും" എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

us-air-force-one-1781935896 jpg

എങ്കിലും, ഈ വിമാനം സ്ഥിരമായി അമേരിക്ക ഉപയോഗിക്കില്ല. ബോയിംഗ് കമ്പനിയിൽ നിന്ന് പുതിയ ഔദ്യോഗിക വിമാനം 2028-ൽ എയർഫോഴ്സിന് ലഭിക്കുന്നത് വരെ മാത്രമായിരിക്കും ഖത്തറിന്റെ ഈ വിമാനം താല്കാലികമായി ഉപയോഗിക്കുക.

ആഡംബരവും അത്യാധുനിക സുരക്ഷയും ഒന്നിക്കുന്നു

പ്രസിഡന്റിന്റെ യാത്രകൾക്ക് ഉപയോഗിക്കുന്നതിന് മുൻപായി വിമാനത്തിന്റെ അവസാന ഘട്ട പരീക്ഷണ പറക്കലുകൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് എയർഫോഴ്സ് അറിയിച്ചു. ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങൾ നൽകി, ആവശ്യമായ സർക്കാർ സുരക്ഷാ പരിഷ്കാരങ്ങൾ വിമാനത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ഉൾവശത്തെ ഘടനയിൽ സൈന്യം വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഖത്തർ ഭരണകൂടം ഒരുക്കിയിരുന്ന ആഡംബര ഫിനിഷിംഗുകളും ലെതർ സീറ്റുകളും തിളങ്ങുന്ന മരപ്പണികളും അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പുതിയ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൈലറ്റുമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതിനായി കഴിഞ്ഞ വർഷം തന്നെ എയർഫോഴ്സ് മറ്റൊരു ബോയിംഗ് 747-8 വിമാനം വാടകയ്ക്കെടുക്കുകയും ലുഫ്താൻസയിൽ നിന്ന് ഒരെണ്ണം വാങ്ങുകയും ചെയ്തിരുന്നു. കൂടാതെ വിമാനത്തിന്റെ ഉൾഭാഗത്തിന്റെ ഒരു ത്രിമാന (3D) മാതൃക നിർമ്മിച്ച് ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി പരിശീലനവും നൽകിയിരുന്നു.

കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി അമേരിക്കൻ പ്രസിഡന്റുമാരെ വഹിക്കുന്ന സൈനിക നിലവാരത്തിലുള്ള ബോയിംഗ് 747-2 വിമാനങ്ങൾക്ക് പകരമായാണ് ഈ പുതിയ വിമാനം എത്തുന്നത്. കഴിഞ്ഞ ദിവസം യൂറോപ്പിൽ നിന്നുള്ള യാത്ര കഴിഞ്ഞ് ട്രംപ് തിരിച്ചെത്തിയത് ഈ പഴയ വിമാനത്തിലായിരുന്നു. തുടർന്ന് വൈറ്റ് ഹൗസ് ജീവനക്കാർ ഈ പഴക്കമേറിയ വിമാനത്തിന് വിടവാങ്ങൽ ആശംസകൾ നേരുകയും ചെയ്തു. ഇപ്പോൾ ഒഴിവാക്കുന്ന പഴയ വിമാനങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കില്ലെന്നും അവ ഗവൺമെന്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ യാത്രകൾക്കായി ഉപയോഗിക്കുമെന്നും എയർഫോഴ്സ് വക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+