കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദിൽ അമേരിക്കയുടെ റോക്കറ്റാക്രമണം, ഖ്വാസിം സുലൈമാനിയടക്കം 8 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
Iran's Qassem Soleimani killed in US air raid at Baghdad airport | Oneindia Malayalam

ബാഗ്ദാദ്: ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഇറാൻ റെവലൂഷണി ഗാർഡ് കമാൻഡർ ഖ്വാസിം സുലൈമാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പോപ്പുലർ മൊബിലൈസഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള പൗരസേനയുടെ ഡെപ്യൂട്ടി കമാൻഡറായ അബി മഹ്ദി അൽ മുഹന്ദിസും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് കാറുകൾ പൂർണമായി തകർന്നു,

നിർദേശം ലഭിച്ചാൽ പാക് അധീനകശ്മീർ ലക്ഷ്യമിടും: ഇന്ത്യൻ സൈനിക മേധാവി നിർദേശം ലഭിച്ചാൽ പാക് അധീനകശ്മീർ ലക്ഷ്യമിടും: ഇന്ത്യൻ സൈനിക മേധാവി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വെറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള യുഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായുള്ള നിർണായക പ്രതിരോധ നടപടിയാണിതെന്ന് ട്വീറ്റിൽ പറയുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പതാക ട്വീറ്റ് ചെയ്തു.

bagdad

ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ ഇറാനാണെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു. അമേരിക്കൻ- ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്ര ബന്ധത്തിന് ആക്രമണം വിള്ളലുണ്ടാക്കിയേക്കുമെന്ന് വിലയിരുത്തലുണ്ട്.

English summary
8 killed in rocket attack at Baghdad airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X