അഫ്ഗാനിസ്ഥാനിലുണ്ടായ യുഎസ് ആക്രമണത്തില്‍ 19 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരത്തില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രി തകര്‍ന്ന് 19 പേര് കൊല്ലപ്പെട്ടു.അഫ്ഗാന് സൈന്യത്തിന്റെ കണ്ണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് യുഎസ് ആക്രമണം നടത്തിയത്.മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടന നടത്തുന്ന ആശുപത്രിയാണ് തകര്‍ന്നത്.
ശനിയാഴിച്ച പുലര്‍ച്ചെ ഒരു മണിക്കൂറിലധികം സമയം സ്ഫോടനം തുടര്‍ന്നു.
ആക്രമണം നടക്കുമ്പോള്‍ ആശുപത്രിയില്‍ 400ലധികം രോഗികളും ജീവനക്കാരും ഉണ്ടായിരുന്നു. കുണ്ടൂസ് നഗരം പിടിച്ചെടുത്ത താലിബാന് തീവ്രവാദികളെ തുരത്തുന്നതിന് അഫ്ഗാന് സൈന്യവും യുഎസ് സൈന്യവും ദിവസങ്ങളായി ശ്രമിക്കുകയാണ്.

അപകടത്തില്‍ 37 പേര്‍ക്ക് ഗുരുതരമായ പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാണാതായ രോഗികളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കൃത്യമായ കണ്ണക്കുകള്‍ ലഭിച്ചിട്ടില്ല. ആക്രമണത്തില്‍ നിന്നും ആശുപത്രിയെ സംരക്ഷിക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പു തന്നെ വ്യക്തമായ രൂപരേഖ നല്‍കിയിരുന്നതായി അഫ്ഗാന് വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഎസ് സൈന്യം വാക്കു നല്‍കിയിട്ടുണ്ട്.
വ്യക്തമായ തെളിവുകള്‍ ഇല്ലാതെ നടത്തിയ ആക്രമണത്തില്‍ നിരപരാധികളാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും വ്യക്തമല്ല. കാണാതായവരുടെ കണ്ണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുന്നതിന് സാധ്യതയുണ്ട്. ആക്രമണത്തില്‍ ആശുപത്രി ഭാഗികമായും തകര്‍ന്നു . അഫ്ഗാന് സൈന്യത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ് സംഭവം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications