കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിലുണ്ടായ യുഎസ് ആക്രമണത്തില്‍ 19 മരണം

  • By Neethu
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരത്തില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രി തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാന്‍ സൈന്യത്തിന്റെ കണ്ണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് യുഎസ് ആക്രമണം നടത്തിയത്.മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്ന സംഘടന നടത്തുന്ന ആശുപത്രിയാണ് തകര്‍ന്നത്.

ശനിയാഴിച്ച പുലര്‍ച്ചെ ഒരു മണിക്കൂറിലധികം സമയം സ്‌ഫോടനം തുടര്‍ന്നു.
ആക്രമണം നടക്കുമ്പോള്‍ ആശുപത്രിയില്‍ 400ലധികം രോഗികളും ജീവനക്കാരും ഉണ്ടായിരുന്നു. കുണ്ടൂസ് നഗരം പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികളെ തുരത്തുന്നതിന് അഫ്ഗാന്‍ സൈന്യവും യുഎസ് സൈന്യവും ദിവസങ്ങളായി ശ്രമിക്കുകയാണ്.

afghanistan

അപകടത്തില്‍ 37 പേര്‍ക്ക് ഗുരുതരമായ പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാണാതായ രോഗികളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കൃത്യമായ കണ്ണക്കുകള്‍ ലഭിച്ചിട്ടില്ല. ആക്രമണത്തില്‍ നിന്നും ആശുപത്രിയെ സംരക്ഷിക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പു തന്നെ വ്യക്തമായ രൂപരേഖ നല്‍കിയിരുന്നതായി അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഎസ് സൈന്യം വാക്കു നല്‍കിയിട്ടുണ്ട്.

വ്യക്തമായ തെളിവുകള്‍ ഇല്ലാതെ നടത്തിയ ആക്രമണത്തില്‍ നിരപരാധികളാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും വ്യക്തമല്ല. കാണാതായവരുടെ കണ്ണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുന്നതിന് സാധ്യതയുണ്ട്. ആക്രമണത്തില്‍ ആശുപത്രി ഭാഗികമായും തകര്‍ന്നു . അഫ്ഗാന്‍ സൈന്യത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ് സംഭവം.

English summary
us military airstrike attack collapsed hospital in kunduz:19 were killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X