കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക അല്‍ഖ്വയ്ദക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു!! ആക്രമണത്തില്‍ നേതാവിനെ വധിച്ചുവെന്ന് അമേരിക്ക

വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്താന്‍ അല്‍ഖായിദ നേതാവ് ക്വാറി യാസിന്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസ് കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്താന്‍ അല്‍ഖ്വയ്ദ നേതാവ് ക്വാറി യാസിന്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുഎസ് സൈനിക കേന്ദ്രകാര്യാലയം വിവരം പുറത്ത് വിട്ടത്. 2008ല്‍ ഇസ്ലാമാബാദില്‍ നടന്ന ഹോട്ടല്‍ ആക്രമണത്തിനു പിന്നിലും, 2009 ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ് ആക്രമിച്ചതിന് പിന്നിലും യാസിന്‍ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

xairstrike-26-149

2008 സെപ്റ്റംബര്‍ 20നാണ് ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്നത്. ലാഹോറില്‍ നടന്ന ആക്രമണത്തിലും എട്ടോളം ആളുകള്‍ മരണപ്പെട്ടിരുന്നു. പാകിസ്താനിലെ ബലൂചിസ്താന്‍ സ്വദേശിയാണ് യാസിന്‍.

നിരപരാധികളെ കൊല്ലുകയും ഇസ്ലാമിന്റെ പേര് നശിപ്പിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെടില്ല എന്നതിന്റെ തെളിവാണ് ക്വാറി യാസിന്റെ മരണമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

English summary
Yasin, a senior terrorist figure from Balochistan, Pakistan, had ties to Tehrik-e Taliban and had plotted multiple al Qaeda terror attacks, including the Sept. 20, 2008, bombing on the Marriott Hotel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X