കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ഒറ്റപ്പെടുത്തണം... ഇല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെടും.... ബ്രിട്ടനെ ഭീഷണിപ്പെടുത്തി ട്രംപ്!!

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള ഉപരോധത്തിന് പുറമേ അവരെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ ബ്രിട്ടന്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ ഇക്കാര്യം ബ്രിട്ടനെ അറിയിക്കുകയും ചെയ്തു. ഇറാനെ പിന്തുണയ്ക്കാനാണ് ബ്രിട്ടന്റെ നീക്കമെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ ട്രംപിന്റെ ഉപരോധത്തെ പിന്തുണയ്ക്കാനാവില്ലെന്നും അത് ഏകപക്ഷീയമാണെന്നും ബ്രിട്ടനടക്കമുള്ള ൂേറോപ്പ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

1

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി അലിസ്റ്റര്‍ ബര്‍ട്ട് ഉപരോധത്തെ തള്ളിയിരുന്നു. അമേരിക്ക തെറ്റായ നടപടിയാണ് എടുത്തതെന്നും ഈ വിഷയത്തില്‍ ട്രംപുമായി ഏറ്റുമുട്ടലിന് തയ്യാറാണെന്നും ബര്‍ട്ട് പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ സുഹൃത്തുക്കള്‍ക്കെതിരെ തീരുമാനമെടുക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ബ്രിട്ടനിലെ യുഎസ് അംബാസിഡര്‍ വൂഡി ജോണ്‍സണ്‍ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. ഇറാനുമായുള്ള വ്യാപാര ബന്ധം പുതുക്കാനും ബ്രിട്ടന്‍ ശ്രമിക്കുന്നുണ്ട്.

ഇറാന്‍ ഭീകരവാദികള്‍ സാമ്പത്തിക സഹായം ചെയ്ത് യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യുഎസ് അംബാസിഡര്‍ ആരോപിക്കുന്നു. എന്നാല്‍ ബ്രിട്ടന് പുറമേ ജര്‍മനിയും ഫ്രാന്‍സും ഇറാനൊപ്പം തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. യുഎസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതിന്റെ പേരില്‍ നടപടിയെടുക്കാനാവില്ല. ആണവക്കരാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം യൂറോപ്പ്യന്‍ യൂണിയനും ഇറാനൊപ്പമാണ്. അവരെ സഹായിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!

സൗദിക്കെതിരെ കാനഡയുടെ നീക്കം.... മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെട്ട് യൂറോപ്പ്യന്‍ യൂണിയന്‍!!സൗദിക്കെതിരെ കാനഡയുടെ നീക്കം.... മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെട്ട് യൂറോപ്പ്യന്‍ യൂണിയന്‍!!

English summary
US ambassador says UK should join Trump and put pressure on Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X