കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലും കാനഡയിലും പക്ഷികൾക്ക് വംശനാശം സംഭവിക്കുന്നു; 2.9 ബില്ല്യൺ പക്ഷികൾ ഇല്ലാതായി!

Google Oneindia Malayalam News

അമ്പത് വർഷത്തിനിടയിൽ യുഎസ് കാനഡ രാജ്യങ്ങളിൽ പക്ഷികളുടെ എണ്ണത്തിൽ കുറവ് വന്നതായി റിപ്പോർട്ട്. 2.9 ബില്ല്യൺ പക്ഷിക്കൾ അമ്പത് വർഷത്തിനുള്ളിൽ ഇല്ലാതായെന്നാണ് പഠനം വ്യക്തമാക്കുന്നത്. ജേർണൽ സയൻസ് ആണ് വ്യാഴാഴ്ച പഠനം പുറത്ത് വിട്ടത്. പക്ഷികളുടെ നഷ്ടങ്ങളെ കുറിച്ച് പഠിക്കുന്നതിന് സിറ്റിസൺ സയൻസ് നിർണ്ണായകമായ ശാസ്ത്രീയ വിവരങ്ങൾ നൽകിയെന്ന് യുസ് ജിയോളജിക്കൽ സർവ്വെയുടെ സഹ എഴുത്തുകാരനായ ജോൺ സേവിയർ പറയുന്നു.

<strong>തൃശൂരിൽ വൻ പെൺവണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!</strong>തൃശൂരിൽ വൻ പെൺവണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!

ഞങ്ങളുടെ സർവ്വെ ഫലം പക്ഷികളിൽ സംഭവിക്കുന്ന വംശനാശങ്ങളെ കുറിച്ച് ഉൾക്കാഴ്ച നൽകുന്നതിന് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളുടെ പോപ്പുലേഷൻ കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസകരമായ ജോലിയാണ്. എന്നാൽ പക്ഷികളെ നിരീക്ഷിക്കാൻ വളരെ എളുപ്പമാണ്.

Birds

അമ്പത് വർഷത്തെ വിവരങ്ങൾ വെച്ചാണ് പഠനം പൂർത്തിയാക്കിയത്. പൗര ശാസ്ത്രജ്ഞർ ശേഖരിച്ച വിവരങ്ങളും വടക്കേ അമേരിക്കയിലെ 143 സ്റ്റേഷനുകളിൽ നിന്നുള്ള ദേശാടന പക്ഷികളുടെ കാലാവസ്ഥാ റഡാർ ഡാറ്റയും ഉൾപ്പെടെ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കവ്‍ ബ്രീഡിങ് ബേർഡ് സർവ്വെ, യുഎസ് ജിയോളജിക്ക്ൽ സർവ്വെ, കനേഡിയൻ വൈൽഡ് ലൈഫ് സർവ്വെ, തുടങ്ങിയ സർവ്വെകളുടെ വിവരങ്ങളും പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

പക്ഷികളുടെ എണ്ണത്തിൽ കുറവ് കാണിക്കുന്നതിൽ ഒന്നിലധികം തെളിവുകളുണ്ട്. പഠന സംഘത്തിലെ പ്രധാനി കെൻ റോസെൻബെർഗ് പറഞ്ഞു. ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് പഠനത്തിന് മുമ്പ് കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. വീടു മുറ്റങ്ങളിൽ എത്തുന്ന പക്ഷികളിൽ അടക്കം ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കുരുവി, കുയിൽ, മൈന, തുടങ്ങിയ പന്ത്രണ്ടോളം പക്ഷികളിൽ 90 ശതമാനത്തിന്റെ കുറവാണ് പഠനം രേഖപ്പെടുത്തിയത്. തീരദജേശ പക്ഷികൾ മൂന്നിൽ ഒന്നായി കുറഞ്ഞു. കുരുവി വർഗത്തിൽപ്പെട്ടവയിൽ 720 മില്ല്യൺ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പോപ്പുലേഷന്റെ 53 ശതമാനം കുറവ്. വടക്കേ അമേരിക്കയിലുടനീളമുള്ള വനങ്ങളിൽ ഒരു ബില്യണിലധികം പക്ഷികളെ നഷ്ടപ്പെട്ടുവെന്നും പഠനം വ്യക്തമാക്കുന്നു.

ലോകമാകമാനം ഇത്തര്തതിൽ പക്ഷികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വടക്കേ അമേരിക്കയിലെ പുൽമേടുകളുടെ പക്ഷികളുടെ നഷ്ടം യൂറോപ്പിലുടനീളമുള്ള കൃഷിസ്ഥലങ്ങളിലെ പക്ഷികളുടെ കുറവിന് സമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തുകൊണ്ടാണ് ഇത്തരത്തി പക്ഷികളിൽ വംശനാശ ഭീഷണി നേരിടുന്നതെന്ന് പഠനം വ്യക്താമാക്കിയിട്ടില്ല. എന്നാൽ ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നതിന് കാരണമാകുന്നതെന്നാണ് നിഗമനം.

English summary
US and Canada have lost 2.9 billion birds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X