Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ നിർമ്മിത വോഡ്കക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്കയും കാനഡയും

വാഷിം ഗ്ടൺ; റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ നിർമ്മിത മദ്യമായ വോഡ്കക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്കയും കാനഡയും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ വോഡ്കക്ക് വിലക്കേർപ്പെടുത്തിയതായി അറിയിച്ചു. റഷ്യൻ നിർമ്മിത ഉൽപന്നങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

റഷ്യൻ ബ്രാൻഡഡ് സ്പിരിറ്റുകൾ സർക്കാർ നടത്തുന്ന വൈൻ, മദ്യ വിൽപനശാലകളിൽ നിന്ന് നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിൽ ഗവർണർ ക്രിസ് സുനുനു പറഞ്ഞു. ഒഹായോയിലും റഷ്യൻ സ്റ്റാൻഡേർഡ് വോഡ്ക വാങ്ങുന്നത് നിർത്താൻ ഗവർണർ സമാനമായ പദ്ധതികൾ പ്രഖ്യാപിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം നടപടി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

 ukraine-vodka

കാനഡയിലെ നിരവധി മദ്യശാലകളിൽ നിന്നും റഷ്യൻ വോഡ്കയും മറ്റ് റഷ്യൻ നിർമ്മിത ലഹരിപാനീയങ്ങളും നീക്കം ചെയ്തു. മാനിട്ടോബ, ന്യൂ ഫൗണ്ട്‌ലൻഡ്, ഒണ്റ്റാറിയോ എന്നീ പ്രവിശ്യകളിലാണ് വോഡ്ക ഉൾപ്പടെ റഷ്യൻ നിർമ്മിത മദ്യങ്ങളുടെ വിൽപലന നിർത്തുന്നത്. ഒൺറ്റാറിയോയിൽ മാത്രം 679 സ്റ്റോറുകളിൽ നിന്നുമായി നിരവധി റഷ്യൻ മദ്യങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും ഇത്തരത്തിൽ റഷ്യൻ മദ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയേക്കും എന്നാണ് സൂചന.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഡാറ്റ പ്രകാരം, 2021ൽ റഷ്യയിൽ നിന്ന് 4.8 മില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള ലഹരിപാനീയങ്ങൾ കാനഡ ഇറക്കുമതി ചെയ്തിരുന്നു. 2020ലെ 6.3 മില്യൺ കനേഡിയൽ ഡോളറിൽ നിന്ന് കഴിഞ്ഞ വർഷം മദ്യ ഇറക്കുമതി 23.8% കുറഞ്ഞിരുന്നു. വിസ്കിക്ക് ശേഷം കാനഡയിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന മദ്യമാണ് വോഡ്ക. യുദ്ധം തുടർന്നാൽ റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡിയു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മദ്യ വിൽപ്പനയിൽ കനത്ത തിരിച്ചടിയാണ് ഈ നടപടികളിലൂടെ റഷ്യക്ക് ലഭിച്ചിരിക്കുന്നത്.

ലോകം മുഴുവൻ റഷ്യ-യുക്രൈയ്ൻ സംഘർഷത്തെ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുക്രൈയ്‌നിലേക്കുള്ള റഷ്യയുടെ ആക്രമണോത്സുക നീക്കങ്ങളോട് പ്രതികരിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി, യുക്രൈയ്‌നിൽ ഒരു സമ്പൂർണ്ണ അധിനിവേശം നടത്തുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ചൊവ്വാഴ്ച രാത്രിയോടെ പാശ്ചാത്യ ശക്തികൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    റഷ്യക്കെതിരെ യുക്രൈന്‍ വംശഹത്യ കേസ് ഫയല്‍ ചെയ്തു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+