കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്രിന്‍ സൈനിക നടപടി: തുര്‍ക്കിക്കെതിരേ യുഎസ്, യുഎന്‍ യോഗം വിളിക്കണമെന്ന് ഫ്രാന്‍സ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍/പാരിസ്: സിറിയന്‍ അതിര്‍ത്തി കടന്ന് കുര്‍ദ് പോരാളികളുടെ ശക്തികേന്ദ്രമായ അഫ്രിനെതിരേ തുര്‍ക്കി സൈന്യം ആക്രമണം ആരംഭിച്ച പശ്ചാത്തലത്തില്‍ തുര്‍ക്കിക്കെതിരേ അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തി. കുര്‍ദുകള്‍ക്കെതിരായ ആക്രമണത്തില്‍ തുര്‍ക്കി നിയന്ത്രണം പാലിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ട് പറഞ്ഞു. ആക്രമണത്തില്‍ സിവിലിയന്‍മാര്‍ ഇരയാവാതിരിക്കാന്‍ ജാഗ്രത വേണമെന്നും അവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തുര്‍ക്കി, റഷ്യ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജിത്തു കേസില്‍ പോലീസ് നിര്‍ണായക നീക്കത്തിന്; ഒടുവില്‍ ലഭിച്ച വിവരങ്ങള്‍, വൈദ്യപരിശോധന
സിറിയന്‍ സര്‍ക്കാരിനെതിരേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) ഭാഗമാണ് കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്. അവര്‍ക്കെതിരേയാണ് തുര്‍ക്കി ആക്രമണം ആരംഭിച്ചിരിക്കുന്നത്. സിറിയന്‍ സര്‍ക്കാരിനും ഇസ്ലാമിക് സ്റ്റേറ്റിനുമെതിരേ യുദ്ധം ചെയ്യാന്‍ വൈ.പി.ജിക്ക് വിദഗ്ധ പരിശീലനവും ആയുധങ്ങളും അമേരിക്ക നല്‍കിയിരുന്നു.

turkisharmy2

അതിനിടെ, സിറിയന്‍ പ്രദേശമായ അഫ്രിനില്‍ തുര്‍ക്കി സൈനിക നടപടി ആരംഭിച്ച പശ്ചാത്തലത്തില്‍ അതുള്‍പ്പെടെയുള്ള സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഫ്രഞ്ച് വിദേശകാര്യമന്ത്രിയാണ് ഈ ആവശ്യം ഉന്നയിച്ചത്. സിറിയയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഫ്രഞ്ച് മന്ത്രി ഈ ആവശ്യമുന്നയിച്ചത്.

അതേസമയം, കുര്‍ദ് സേനയായി വൈ.പി.ജിയെ ഭീകരവാദ സംഘടനയായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജി തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുര്‍ക്കി പറയുന്നു. സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ വൈ.പി.ജിയെ കൂടി ഉള്‍പ്പെടുത്തി അതിര്‍ത്തി രക്ഷാസേനയ്ക്ക് രൂപം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനമാണ് കുര്‍ദുകളുടെ ശക്തികേന്ദ്രമായ അഫ്രിനെതിരേ സൈനിക നടപടി സ്വീകരിക്കാനും കുര്‍ദ് സേനയെ തകര്‍ക്കാനും തുര്‍ക്കി മുന്നിട്ടിറങ്ങിയത്.

തുര്‍ക്കി ഗ്രാമമായ ഗുല്‍ബാബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.05ഓടെയാണ് തുര്‍ക്കി സൈന്യം വൈ.പി.ജിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളിലേക്ക് കടന്നത്. അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ ഉള്ളിലേക്കായി സുരക്ഷിത മേഖല സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തുര്‍ക്കി പ്രധാനമന്ത്രി പറയുകയുണ്ടാ. യുദ്ധ ടാങ്കുകള്‍, പ്രത്യേക സേനാവിഭാഗങ്ങള്‍, കാലാള്‍പ്പട തുടങ്ങിയവയുടെ പിന്തുണയോടെയാണ് തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നത്.

ശനിയാഴ്ച കുര്‍ദ് കേന്ദ്രങ്ങള്‍ക്കെതിരേ നടത്തിയ വ്യോമാക്രമണത്തില്‍ കുര്‍ദുകളുടെ എല്ലാ താവളങ്ങളും നശിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. 72 യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കാളികളായത്. കുര്‍ദുകളുടെ 153 ഷെല്‍ട്ടറുകള്‍, ഒളിത്താവളങ്ങള്‍, ആയുധ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുര്‍ദ് സൈനികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരിക്കേറ്റതുമായാണ് വൈ.പി.ജിയുടെ വാദം.

English summary
The US has urged Turkey to use restraint in its ongoing military operation in northern Syria as Turkish ground forces pressed ahead against the Syrian Kurdish group YPG in the enclave of Afrin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X