ഒറ്റ ദിവസം 45 പേരെ കൊന്നു, ഇതിനിടെ സിറിയയില്‍ റഷ്യയും അമേരിയ്ക്കയും തമ്മില്‍ ധാരണ?
ദമാസ്‌കസ്: സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടം റഷ്യ ശക്തമാക്കിക്കൊണ്ടിരിയ്ക്കുകയാണ് . കഴിഞ്ഞ ദിവസം മാത്രം 49 ഐസിസ് കേന്ദ്രങ്ങളാണ് റഷ്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. ഇതിനിടെയാണ് റഷ്യയും അമേരിയ്ക്കയും തമ്മിലുള്ള വാക് പോരും.
കണ്ടാല്‍ മിണ്ടാത്ത റഷ്യയും അമേരിയ്ക്കയും തമ്മില്‍ സിറിയില്‍ ഒരു ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. കേട്ടിട്ട് വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. രണ്ട് പേരുടേയും സുരക്ഷയ്ക്ക് വേണ്ടിയാണിത്.
സിറിയയുടെ ആകാശത്തില്‍ തങ്ങളുടെ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിയ്ക്കാതിരിയ്ക്കാനാണ് കരാര്‍. പെട്ടെന്ന് ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കാനും കാരണമുണ്ട്.

റഷ്യ സിറിയയില്‍
റഷ്യന്‍ വ്യോമ സേന സിറിയയില്‍ എത്തുന്നതിന് മുമ്പ് തന്നെ അമേരിയ്ക്കയുടേയും സഖ്യ കക്ഷികളുടേയും സേനാ വിഭാഗങ്ങള്‍ സിറിയയില്‍ ഉണ്ട്. അമേരിയ്ക്കയാണ് സിറിയയില്‍ ആദ്യം വ്യോമാക്രമണം നടത്തിയത്.

റഷ്യയുടെ അമേരിയ്ക്കയും നേര്‍ക്കുനേര്‍
സംഭവം ഐസിസിനെതിരെയുള്ള യുദ്ധമാണ്. പക്ഷേ അതിനിടെ റഷ്യയുടെ യുദ്ധവിമാനവും അമേരിയ്ക്കയുടെ യുദ്ധവിമാനവും നേര്‍ക്കുനേര്‍ വന്നാലോ? കഴിഞ്ഞ ആഴ്ചയില്‍ ഏതാണ്ട് ഇങ്ങനെ ഒരു സംഭവം നടന്നു. പക്ഷേ അപകടമൊന്നും ഉണ്ടായില്ല.

ഉടന്‍ കരാര്‍
ഈ സാഹചര്യത്തിലാണ് അമേരിയ്ക്കയും റഷ്യയും തമ്മില്‍ ഒരു കരാറിലെത്തുന്നത്. എന്നാല്‍ കരാറില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് ഇതുവരെ ഇരു രാജ്യങ്ങളും പുറത്ത് വിട്ടിട്ടില്ല.

വിവരമറിയിക്കണം
ഇനി മുതല്‍ എവിടെ, എപ്പോള്‍, എങ്ങനെയാണ് വ്യോമാക്രമണം നടത്തുന്നത് എന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം ആശയ വിനിമയം നടത്തണം എന്നതാണ് കരാറില്‍ പറയുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

അത്ര അടുത്തല്ല
അമേരിയ്ക്കയുടേയും റഷ്യയുടേയും പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നു എന്ന് പറയുന്നതില്‍ അല്‍പം അതിശയോക്തിയുണ്ട്. കാരണം പരസ്പരം കാണുന്ന അകലത്തില്‍ എത്തി എന്നതായിരുന്നു പ്രശ്‌നം. അതും ഒരു 30 കിലോമീറ്റര്‍ ദൂരെ!

അത് മതി
30 കിലോമീറ്റര്‍ ദൂരം എന്നത് വിമാനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുദ്ധവിമാനങ്ങള്‍ക്ക് ഒരു ദൂരമേ അല്ലെന്ന കാര്യം കൂടി ഓര്‍ക്കണം.

രഹസ്യം കൈമാറില്ല
കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഐസിസ് കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ലഭിയ്ക്കുന്ന രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ ഇതുവരെ ധാരണയായിട്ടില്ല. റഷ്യ ഏറെ നാളായി ഇക്കാര്യം അമേരിയ്ക്കയോട് ആവശ്യപ്പെടുന്നുണ്ട്.

സഹായം റഷ്യയ്‌ക്കോ
സിറിയയിലെ അസദ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചണ് റഷ്യ എത്തിയത്. അതിനാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏറെ സഹായങ്ങള്‍ കിട്ടുന്നുണ്ടെന്നായിരുന്നു അമേരിയ്ക്ക ആരോപിച്ചിരുന്നത്.

വിമതര്‍ക്കെതിരെ
ഫ്രീ സിറിയന്‍ ആര്‍മി അടക്കമുള്ള വിമതര്‍ക്ക് നേരെയാണ് റഷ്യ ആക്രമണം നടത്തുന്നത് എന്ന ആരോപണം ഇപ്പോഴും ആമേരിയ്ക്ക ഉന്നയിയ്ക്കുന്നുണ്ട്.

45 പേരെ കൊന്നു
കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ റഷ്യന്‍ സേന 45 തീവ്രവാദികളെ കൊന്നു എന്നാണ് റിപ്പോര്‍ട്ട്. ലടാക്കിയ പ്രവിശ്യയിലായിരുന്നു ആക്രമണം.












Click it and Unblock the Notifications