കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയ: യുഎന്‍ രക്ഷാ സമിതിയില്‍ യുഎസ് പ്രമേയം റഷ്യയും റഷ്യന്‍ പ്രമേയം യുഎസ്സും വീറ്റോ ചെയ്തു

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: സിറിയന്‍ വിമതകേന്ദ്രമായ ദൗമയ്‌ക്കെതിരേ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ ചൊല്ലി ഉടലെടുത്ത പ്രതിസന്ധിക്ക് അയവില്ല. രാസായുധ പ്രയോഗത്തെ കുറിച്ച് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ട് പ്രമേയങ്ങള്‍ രക്ഷാ സമിതി വോട്ടിനിട്ടെങ്കിലും രണ്ടും വീറ്റോ ചെയ്യപ്പെടുകയായിരുന്നു. അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയും റഷ്യയുടേത് അമേരിക്കയുമാണ് വീറ്റോ ചെയ്തത്.

ഖത്തര്‍ അമീറിന് വൈറ്റ് ഹൗസില്‍ ഉജ്വല സ്വീകരണംഖത്തര്‍ അമീറിന് വൈറ്റ് ഹൗസില്‍ ഉജ്വല സ്വീകരണം

ദൗമയിലെ രാസായുധ ആക്രമണത്തിന് കാരണക്കാരായവരെ കണ്ടെത്തി കുറ്റം ചുമത്താന്‍ അധികാരമുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കണമെന്നാവശ്യപ്പെടുന്നതായിരുന്നു അമേരിക്ക അവതരിപ്പിച്ച പ്രമേയം. എന്നാല്‍ ഇത് റഷ്യ വീറ്റോ ചെയ്തു. ഇത്തരമൊരു സംവിധാനം ഏകപക്ഷീയമാവാന്‍ സാധ്യതയുണ്ടെന്നും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റഷ്യ എതിര്‍ത്തത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് അനുകൂലമായി ഇത് പന്ത്രണ്ടാം തവണയാണ് റഷ്യ യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്യുന്നത്.

russiam

അതിനു ശേഷം സംഭവത്തെ കുറിച്ച് വിദഗ്ധരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യുഎസ്സും വീറ്റോ ചെയ്തു. റഷ്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരിക്കും അന്വേഷണ സംഘമെന്ന വിലയിരുത്തലിലാണ് അമേരിക്ക പ്രമേയത്തെ എതിര്‍ത്തത്.

അതേസമയം, പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ചൂടേറിയ വാഗ്വാദങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. സിറിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട് രക്ഷാ സമിതിക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ നടപടിയാണിതെന്ന് അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് മുമ്പ് തന്നെ കുറ്റക്കാരെ കണ്ടെത്തിയ സ്ഥിതിക്ക് ഇത്തരമൊരു അന്വേഷണത്തിന്റെ ആവശ്യമെന്തെന്ന് റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ തിരിച്ചടിച്ചു. നേരത്തേ സിറിയയ്‌ക്കെതിരേ സൈനിക നടപടി ഉള്‍പ്പെടെ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനുള്ള എല്ലാ പ്രത്യാഘാതങ്ങളും അനുഭവിക്കാന്‍ തയ്യാറായിട്ടു വേണം ആക്രമണമെന്നായിരുന്നു റഷ്യയുടെ മറുപടി.

ഖത്തര്‍ അമീര്‍ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിഖത്തര്‍ അമീര്‍ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

English summary
Rival draft resolutions by both the US and Russia to set up a new expert body to probe chemical weapons attacks in Syria have failed to pass at the United Nations Security Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X