കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

64 രാജ്യങ്ങള്‍ക്ക് 174 മില്യണ്‍ ധനസഹായവുമായി അമേരിക്ക, ഇന്ത്യക്ക് 2.9 മില്യണ്‍, കൊറോണയെ നേരിടണം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ലോകരാജ്യങ്ങള്‍ക്ക് സഹായമൊരുക്കി പ്രസിഡന്റ് ട്രംപ്. 64 രാജ്യങ്ങള്‍ക്കായി 174 മില്യണാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്ക് ഇതിലൂടെ 2.9 മില്യണ്‍ ലഭിക്കും. കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് വലിയ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പല രാജ്യങ്ങളും ആരോഗ്യ രംഗത്ത് വലിയ സൗകര്യങ്ങളൊന്നുമില്ലാതെ നട്ടം തിരിയുകയാണ്. ഇന്ത്യയില്‍ തന്നെ ആശുപത്രികളില്‍ പലയിടത്തും കിടക്കകള്‍ പോലുമില്ല. ഈ സാഹചര്യത്തില്‍ ട്രംപിന്റെ സഹായം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാകും.

1

ഫെബ്രുവരിയില്‍ 100 മില്യണിന്റെ സഹായം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ സഹായം. ആഗോള തലത്തില്‍ കൊറോണയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ധനസഹായം. പല ഏജന്‍സികള്‍ക്കും കൂടി ഇത് സഹായകരമാകും. കൊറോണ അതി ഭീകരാവസ്ഥയില്‍ നില്‍ക്കുന്ന 64 രാജ്യങ്ങള്‍ക്കാണ് ധനസഹായം ലഭ്യമാക്കുക. ഇന്ത്യക്ക് 2.9 മില്യണ്‍ നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന് ലബോറട്ടറി സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, പെട്ടെന്ന് കൊറോണ കേസുകള്‍ കണ്ടെത്തുന്നതിനും, നിരീക്ഷണത്തിനും, സാങ്കേതിക വിദഗ്ധരെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് ഈ തുകയെന്ന് അമേരിക്ക അറിയിച്ചു.

ഈ ഫണ്ടുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അന്താരാഷ്ട്ര സംഘനടകള്‍ക്കും നേട്ടമാകും. പ്രത്യേകിച്ച് ജെഎച്ച്പീയെഗോ നടപ്പാക്കുന്ന ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്ക് 2.4 മില്യണ്‍ ലഭിക്കും. യുഎസ് എയ്ഡ് വഴി ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, മികച്ച പ്രവര്‍ത്തനമാണ് ഇന്ത്യ നടത്തുന്നതെന്നും ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ കെന്നത് ജസ്റ്റര്‍ പറഞ്ഞു. മറ്റ് അന്താരാഷ്ട്ര സംഘടനകളും ഇന്ത്യയെ സഹായിക്കുമെന്നും ജസ്റ്റര്‍ പറഞ്ഞു. അതേസമയം ലോകാരോഗ്യ സംഘടനയിലേക്കുള്ള അമേരിക്കയുടെ സംഭാവന 400 മില്യണ്‍ കവിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള രാജ്യത്തേക്കാള്‍ ഇരട്ടിയാണിത്. യുഎന്‍ ശിശു ക്ഷേമ ഫണ്ടിലേക്ക് നല്‍കിയ തുക ഇതുവരെ 700 മില്യണ്‍ പിന്നിട്ടു. യുഎന്‍ റെഫ്യൂജി ഏജന്‍സിക്ക് നല്‍കിയ സംഭാവന 1.7 ബില്യണോളം വരുമെന്നും യുഎസ് അറിയിച്ചു.

ഇന്ത്യക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങള്‍ നല്‍കാനും തയ്യാറാണെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞതാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 2.8 ബില്യണിന്റെ ധനസഹായം അമേരിക്ക ഇന്ത്യക്കായി നല്‍കിയിട്ടുണ്ട്. ഇതില്‍ 1.4 ബില്യണും ആരോഗ്യ മേഖലയിലേക്ക് വേണ്ടിയാണെന്നും യുഎസ് പറയുന്നു. ആഗോള തലത്തില്‍ ആരോഗ്യ മേഖലയുടെ നേതൃത്വത്തില്‍ യുഎസ്സിന്റെ നേതൃത്വം അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ധനസഹായം. ആരോഗ്യ രംഗത്ത് ദശാബ്ദങ്ങളായി ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുന്ന പാരമ്പര്യമുണ്ട് അമേരിക്കയ്ക്ക്. ഒരുപാട് ജീവന്‍ രക്ഷിക്കുകയും, പലരെയും രോഗ മുക്തരാക്കുകയും, ആശുപത്രികള്‍ നിര്‍മിക്കുകയും ചെയ്ത പാരമ്പര്യമുണ്ട് യുഎസ്സിനെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോഗ്യ മേഖലയിലേക്ക് ഒരു ബില്യണ്‍ ചെലവിടുന്നുണ്ട്. കൊറോണ പോലുള്ള മഹാമാരികളെ നേരത്തെ നേരിടുന്നതിനാണ് സഹായം. ശ്രീലങ്കയ്ക്ക് 1.3 മില്യണ്‍, നേപ്പാളിന് 1.8 മില്യണ്‍, ബംഗ്ലാദേശിന് 3.4 മില്യണ്‍, അഫ്ഗാനിസ്ഥാന് 5 മില്യണ്‍ എന്നിങ്ങനെയാണ് യുഎസ് നല്‍കുന്നത്. അതേസമയം യുഎസ്സില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 101.242 ആയിരുന്നു ഔദ്യോഗിക കണക്ക്. ഇതുവരെ 1588 പേരാണ് മരിച്ചത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കോവിഡ് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഷിക്കാഗോ, ഡിട്രോയിറ്റ്, ന്യൂ ഓര്‍ലിയന്‍സ് എന്നിവിടങ്ങളില്‍ രോഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പലയിടത്തും ആവശ്യത്തിന് മരുന്ന് പോലുമില്ല. മെഡിക്കല്‍ ഉപകരണങ്ങളുടെ ക്ഷാമവും രൂക്ഷമാണ്.

English summary
us announces 174 million aid to 64 countries india gets 2.9 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X