കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീൻകാർഡ്- എച്ച്1 ബി വിസ ഉടമടകൾക്ക് ആശ്വാസ പ്രഖ്യാപനം: 60 ദിവസം നിർണായകം, ട്രംപിന്റെ ഉത്തരവ് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ എച്ച്1വൺബി വിസ ഉടമകൾക്കും ഗ്രീൻ കാർഡ് ഉമടകൾക്കും ആശ്വാസ പ്രഖ്യാപനവുമായി അമേരിക്ക. വിവിധ രേഖകൾ സമർപ്പിക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുള്ള എച്ച്1വൺബി വിസ ഉടമകൾക്കും ഗ്രീൻ കാർഡ് ഉമടകൾക്കും രേഖകൾ സമർപ്പിക്കുന്നതിനായി 60 ദിവസത്തെ ഗ്രേസ് കാലയളവാണ് അനുവദിച്ചിട്ടുള്ളത്. പ്രാദേശിക നിക്ഷേപ കേന്ദ്രങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പ്, ഫോം 1290B ഫയൽ ചെയ്യുന്നതിനുള്ള തിയ്യതി തുടങ്ങിയവയ്ക്കാണ് ആറുമാസത്തെ പീര്യഡ് അനുവദിക്കുന്നത്. വെള്ളിയാഴ്ചയാണ് അമേരിക്ക ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്.

32 ദിവസത്തിന് ശേഷം വയനാട്ടില്‍ കൊറോണ; എത്തിയത് ചെന്നൈയില്‍ നിന്ന്, രോഗബാധിതന്‍ ട്രക്ക് ഡ്രൈവര്‍32 ദിവസത്തിന് ശേഷം വയനാട്ടില്‍ കൊറോണ; എത്തിയത് ചെന്നൈയില്‍ നിന്ന്, രോഗബാധിതന്‍ ട്രക്ക് ഡ്രൈവര്‍

മുകളിൽ പറഞ്ഞിട്ടുള്ള അഭ്യർത്ഥനകളിൽ ഏതെങ്കിലും സംബന്ധിച്ച് 60 ദിവസത്തിനകം പ്രതികരക്കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീവസസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. 60 ദിവസത്തിനുള്ളിൽ ലഭിക്കുന്ന 1-290B കൾ പരിഗണിക്കുമെന്നും യുഎസ്സിഐഎസ് വ്യക്കമാക്കി.

usflag-1588

വൈദഗ്ദ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്1ബി വിസ. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിരവധി പേരാണ് ഓരോ വർഷവും എച്ച് 1ബി വിസയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ കമ്പനികൾ ജോലിക്ക് നിയോഗിക്കുന്നത്. ആശ്രയിക്കുന്നത്. യുഎസിലെ കുടിയേറ്റക്കാർക്ക് അവിടെ സ്ഥിരമായി താമസിക്കാനുള്ള ഔദ്യോഗിക രേഖയാണ് ഗ്രീൻകാർഡ്. ഗ്രീൻ കാർഡ് ഉടമകൾക്കാണ് രാജ്യത്ത് സ്ഥിരതമാസമാക്കാൻ കഴിയുക.

നൈപുണ്യമുള്ള വിദേശികൾക്കായി പ്രതിവർഷം യുഎസ്സിഐഎസ് 65,000 എച്ച്1 ബി വിസകളാണ് അനുവദിക്കുന്നത്. എന്നാൽ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയതും നൈപുണ്യമുള്ളവരുമായ വിദേശികളായ 20000 പേരെയും അധികമായി എച്ച്1ബി വിസയ്ക്കായി പരിഗണിക്കും. നിലവിലുള്ള നിയമം അനുസരിച്ച് 1,40,000 ഗ്രീൻ കാർഡുകളാണ് അമേരിക്കയ്ക്ക് ഒരു വർഷം അനുവദിക്കാൻ കഴിയുക. ഓരോ വർഷവും രാജ്യങ്ങൾക്ക് ഏഴ് ശതമാനം അധികം ഗ്രീൻ കാർഡുകളും അനുവദിക്കാൻ സാധിക്കും.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

2019 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം 9008 ഇന്ത്യൻ പൌരന്മാർക്ക് കാറ്റഗറി 1 (ഇബി1), 2,908 പേർക്ക് കാറ്റഗറി 2( ഇബി2). 5,083 പേർക്ക് കാറ്റഗറി 3 (ഇബി3) ഗ്രീൻകാർഡുകളും അനുവദിച്ചിട്ടുണ്ട്. ഇബി1 -3 എന്നത് വ്യത്യസ്ത വിഭാഗത്തിൽപ്പെടുന്ന തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻകാർഡാണ്. തൊഴിലാളി സമൂഹത്തെ സംരക്ഷിക്കുന്നതിനും കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുമായി വിവിധ തരത്തിലുള്ള നടപടികളാണ് യുഎസ്സിഐഎസ് സ്വീകരിച്ച് വരുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യം പരിഗണിച്ചാണ് അമേരിക്ക ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 65,000 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1, 069,400 പേർക്ക് ഇതിനകം രോഗം ബാധിച്ചത്.

 ചൈനയെ വാനോളം പുകഴ്ത്തി ലോകാരോഗ്യ സംഘടന: ട്രംപിന്റെ വിമർശനത്തിന് പുല്ലുവില, ഉദാത്ത മാതൃക ചൈനയെന്ന്.. ചൈനയെ വാനോളം പുകഴ്ത്തി ലോകാരോഗ്യ സംഘടന: ട്രംപിന്റെ വിമർശനത്തിന് പുല്ലുവില, ഉദാത്ത മാതൃക ചൈനയെന്ന്..

English summary
US announces relatxations for H1B holders and Green card applicants during coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X