കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ കൊമാറാമെന്ന് യുഎസ്; ആളില്ലാ യുദ്ധവിമാനം വില്‍ക്കാൻ അനുമതി!

Google Oneindia Malayalam News

വാഷിങ്ടൺ: ഇന്ത്യയ്ക്ക് മിസൈല്‍ പ്രതിരോധ കവചം ഉള്‍പ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകള്‍ കൈമാറാന്‍ സന്നദ്ധമാണെന്ന് യുഎസ് അറിയിച്ചതായി റിപ്പോർട്ട്. 2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന അത്യാധുനിക ഗാര്‍ഡിയന്‍ ഡ്രോണുകൾ ഇന്ത്യക്ക് നൽകാമെന്ന് ട്രംപ് സമ്മതിച്ചിരുന്നു.

<strong>യാത്രകളില്‍ കൗതുകമൊളിപ്പിച്ച് രാഹുല്‍; ഷണ്‍മുഖഗാന്ധിയുടെ അനുഗ്രഹമേറ്റുവാങ്ങി; സ്‌നേഹയെയും സാന്‍ജോയെയും നെഞ്ചോട് ചേര്‍ത്തു, അമ്മമാരുടെ പൂച്ചണ്ടുകളേറ്റുവാങ്ങി, ചായ കുടിച്ചത് വര്‍ക്കിചേട്ടന്റെ ടീ ഷോപ്പില്‍ നിന്ന്...</strong>യാത്രകളില്‍ കൗതുകമൊളിപ്പിച്ച് രാഹുല്‍; ഷണ്‍മുഖഗാന്ധിയുടെ അനുഗ്രഹമേറ്റുവാങ്ങി; സ്‌നേഹയെയും സാന്‍ജോയെയും നെഞ്ചോട് ചേര്‍ത്തു, അമ്മമാരുടെ പൂച്ചണ്ടുകളേറ്റുവാങ്ങി, ചായ കുടിച്ചത് വര്‍ക്കിചേട്ടന്റെ ടീ ഷോപ്പില്‍ നിന്ന്...

തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നടപടികള്‍ നീണ്ടുപോവുകയായിരുന്നു. യുഎസ് പ്രതിരോധ കമ്പനിയായ ജനറല്‍ അറ്റോമിക്‌സാണ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. ഇതിന് പിന്നാലെയാണ് ആയുധം വഹിക്കാനും ആക്രമണം നടത്താനും ശേഷിയുള്ള ഡ്രോണുകളും ഇന്ത്യയ്ക്ക് നല്‍കാമെന്ന് യുഎസ് അറിയിച്ചത്.

Drone

വളരെനാള്‍ മുമ്പേ ഇത് വാങ്ങാന്‍ ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണ്. എന്നാല്‍ ഇതിനോട് അനുകൂലമായി യുഎസ് പ്രതികരിച്ചിരുന്നില്ല. നിലവില്‍ എം.എച്ച്-60ആര്‍ സിഹോക്ക് ഹെലികോപ്റ്റര്‍, അപ്പാഷെ ഹെലികോപ്റ്റര്‍, പി-81 മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, എം777 ഹൊവിറ്റ്‌സര്‍ പീരങ്കി എന്നിവ വാങ്ങാൻ ഇന്ത്യയും യുഎസും തമ്മിൽ കരാറുണ്ട്. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വാഗ്ദാനമെന്നും സൂചനയുണ്ട്.
English summary
US approves sale of armed drones to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X