കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് രണ്ടും കല്പിച്ച്; ഒബാമ തടഞ്ഞ ഡക്കോട്ട പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ട്രംപ് മുന്നോട്ട്

പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന വിവാദ ഡക്കോട്ട പൈപ്പ് ലൈന്‍ പദ്ധതിക്ക് യുഎസ് സൈന്യം അനുമതി നല്‍കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കും.

  • By Jince K Benny
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിലെത്തിയ അന്നുമുതല്‍ ലക്ഷ്യം വയ്ക്കുന്നത് ഒബാമയെയാണ്. ഒബാമ നിറുത്തലാക്കിയ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനും ആരംഭിച്ച കരാറുകള്‍ അവസാനിപ്പിക്കുന്നതിനുമാണ് ട്രംപ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. ഒടുവില്‍ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന വിവാദ ഡക്കോട്ട പൈപ്പ് ലൈന്‍ പദ്ധതിക്കും യുഎസ് സൈന്യം അനുമതി നല്‍കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കും.

Donald Trump

ഡക്കോട്ട് പൈപ്പ് ലൈന്‍ പദ്ധതി ഒബാമ മരവിപ്പിച്ചിരിക്കുകയായിരുന്നു. പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നു എന്ന വിലയിരുത്തലിനേത്തുടര്‍ന്നായിരുന്നു അത്. ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമുണ്ടായിരുന്നു. ഈ പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്ന പൈപ്പ്‌ലൈനിലൂടെ ക്രൂഡോയില്‍ എത്തിക്കാനുള്ളതാണ് പദ്ധതി. 1200 മൈല്‍ ദൂരത്തിലാണ് പൈപ്പ്‌ലൈന്‍.

നാല് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ആദ്യം രംഗത്തെത്തിയത് ആ മേഖലയിലെ തദ്ദേശീയരായിരുന്നു. വടക്കന്‍ ഡക്കോട്ടയിലെ ഷെയില്‍ എണ്ണപ്പാടത്ത് നിന്നും ധാരാളം യുഎസ് റിഫൈനറികള്‍ സ്ഥിതി ചെയ്യുന്ന മെക്‌സിക്കന്‍ തീരത്തേക്കാണ് പൈപ്പ്‌ലൈന്‍ വഴി ക്രൂഡ് ഓയില്‍ എത്തിക്കുന്നത്.

English summary
The US Army will grant the final permit for the controversial Dakota Access oil pipeline after an order from President Donald Trump to expedite the project despite opposition from Native American tribes and climate activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X