കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ അതിര്‍ത്തിയില്‍ വന്‍ കെണി ഒരുക്കി അമേരിക്കന്‍ സൈന്യം; രഹസ്യനീക്കം പുറത്ത്

Google Oneindia Malayalam News

ബഗ്ദാദ്: ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ അമേരിക്ക മറ്റു ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മാണം അമേരിക്ക ആരംഭിച്ചു.

അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കവെയാണ് ഇറാനോട് ചേര്‍ന്ന ഇറാഖ് അതിര്‍ത്തിയില്‍ അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. ഇറാന്റെ ഏത് നീക്കങ്ങളെയും പ്രതിരോധിക്കുകയും അവസരം ലഭിച്ചാല്‍ ശക്തമായ ആക്രമണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈനിക നീക്കമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഇറാഖ് വിടില്ല

ഇറാഖ് വിടില്ല

അമേരിക്കന്‍ സൈന്യം ഇറാഖ് വിടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇറാന്‍ അതിര്‍ത്തിയില്‍ മൂന്ന് സൈനിക താവളങ്ങളാണ് അമേരിക്ക നിര്‍മിക്കുന്നത്. വടക്കന്‍ ഇറാഖിലാണ് കേന്ദ്രങ്ങള്‍ വരുന്നതെന്ന് ഇസ്രായേല്‍ യുദ്ധ വിദഗ്ധരെ ഉദ്ധരിച്ച് ബ്രേക്കിങ് ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

പത്ത് ലക്ഷം പേരുടെ പ്രതിഷേധം

പത്ത് ലക്ഷം പേരുടെ പ്രതിഷേധം

അമേരിക്ക ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പത്ത് ലക്ഷം പേരാണ് ബഗ്ദാദില്‍ തെരുവിലിറങ്ങിയത്. ഷിയാ നേതാവ് മുഖ്തദ അല്‍ സദര്‍ നേതൃത്വം നല്‍കിയ പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരുന്നു. എന്നാല്‍ ഈ പ്രതിഷേധം അമേരിക്ക കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരം.

അമേരിക്കക്ക് രണ്ടു ലക്ഷ്യങ്ങള്‍

അമേരിക്കക്ക് രണ്ടു ലക്ഷ്യങ്ങള്‍

ഇറാനെ പ്രതിരോധിക്കുക മാത്രമല്ല അമേരിക്കയുടെ ലക്ഷ്യമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന റഷ്യയുടെ സ്വാധീനം തടയുക എന്നതും ലക്ഷ്യമാണ്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കാന്‍ ചില പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.

പാര്‍ലമെന്റില്‍ പ്രമേയം

പാര്‍ലമെന്റില്‍ പ്രമേയം

ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഇറാഖ് ഭരണകൂടം ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കുകയുണ്ടായി. എന്നാല്‍ ഇറാഖ് വിടില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത്.

 അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

തങ്ങളുടെ ഭൂമി വിദേശ നേതാവിനെ വധിക്കാന്‍ അമേരിക്ക ഉപയോഗിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഇറാഖ് പാര്‍ലമെന്റ് അംഗങ്ങളുടെ ആക്ഷേപം. എന്നാല്‍ ഉടന്‍ ഇറാഖ് വിടില്ലെന്നും തങ്ങളുടെ ചെലവ് വച്ചുതരണമെന്നുമാണ് ട്രംപ് ഈ പ്രതിഷേധത്തിനോട് പ്രതികരിച്ചത്.

മൂന്ന് കേന്ദ്രങ്ങള്‍

മൂന്ന് കേന്ദ്രങ്ങള്‍

അമേരിക്കന്‍ സൈന്യം ഇറാഖ് വിടില്ലെന്ന് മാത്രമല്ല, സാന്നിധ്യം ശക്തമാക്കാനാണ് നീക്കമെന്ന് പുതിയ സൈനിക കേന്ദ്ര നിര്‍മാണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇറാഖില്‍ നിന്ന് ഇറാനെ ആക്രമിക്കാന്‍ പര്യാപ്തമായ മൂന്ന് സ്ഥലങ്ങളിലാണ് അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്.

സുലൈമാനിയ, ഹലബ്ജ, ഇര്‍ബില്‍

സുലൈമാനിയ, ഹലബ്ജ, ഇര്‍ബില്‍

സുലൈമാനിയ, ഹലബ്ജ, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാത്രം അകലെയാണ് ഹലബ്ജ നഗരം. ഇര്‍ബില്‍ കുര്‍ദ് വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശമാണ്. ഇവിടെ ഇറാന്‍ വിരുദ്ധര്‍ക്ക് സ്വാധീനമുണ്ട്.

ഇറാന്റെ ശക്തി വര്‍ധിക്കുമോ

ഇറാന്റെ ശക്തി വര്‍ധിക്കുമോ

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് അമേരിക്ക കരുതുന്നു. മാത്രമല്ല, അമേരിക്ക ഇറാനെതിരെ ചുമത്തിയ ഉപരോധം പൊളിയാനും ഇതിടയാക്കും. ഈ സാഹചര്യത്തിലാണ് ഇറാന്‍ അതിര്‍ത്തിയില്‍ സൈനികരെ സ്ഥിരമായി നിലനിര്‍ത്താന്‍ ആലോചിക്കുന്നത്.

കുര്‍ദിഷ് മേഖലയില്‍ എന്തിന്

കുര്‍ദിഷ് മേഖലയില്‍ എന്തിന്

കുര്‍ദിഷ് മേഖലയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കേണ്ടത് ഇറാനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധമാണ് എന്ന് അമേരിക്കന്‍ സൈന്യം കരുതുന്നു. കുര്‍ദ് മേഖലയില്‍ തമ്പടിച്ചാല്‍ ഇറാനെ ആക്രമിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, ഇവിടെയുള്ള ഇറാന്‍ വിരുദ്ധരായ സംഘങ്ങളെ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനും അമേരിക്കക്ക് ആലോചനയുണ്ട്.

 ആയുധ കടത്ത് കുറഞ്ഞു

ആയുധ കടത്ത് കുറഞ്ഞു

പശ്ചിമേഷ്യയിലെ ഷിയാ സായുധ സംഘങ്ങള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഖാസിം സുലൈമാനിയായിരുന്നു ഇതിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു. സുലൈമാനിയുടെ വധത്തിന് ശേഷം യമനിലെ ഹൂത്തികള്‍ക്ക്് ആയുധമെത്തുന്നത് കുറഞ്ഞുവെന്നാണ് അമേരിക്ക പറയുന്നത്.

ഇറാന്റെ സ്വാധീനം ആശങ്കപ്പെടുത്തുന്നു

ഇറാന്റെ സ്വാധീനം ആശങ്കപ്പെടുത്തുന്നു

അതേമസയം, സുലൈമാനിയെ വധിക്കുന്നതിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ സൈനിക കമാന്റര്‍ അഫ്ഗാനില്‍ വച്ച് കഴിഞ്ഞദിവസം കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍, ഇറാഖ്, ലബ്‌നാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇറാന് സ്വാധീനമുണ്ടെന്നാണ് അമേരിക്ക കരുതുന്നത്.

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനംഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനം

English summary
US Builds Three New Bases In Iraq Near Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X