കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അതിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടു. യുഎസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചതാണിത്. ഹെലികോപ്റ്ററില്‍ ഏഴ് സൈനികരാണുണ്ടായിരുന്നതെന്ന് യു.എസ് സൈനിക വക്താവ് പറഞ്ഞു. യുഎസ് എച്ച്എച്ച്- 60 ഹെലികോപ്റ്ററാണ് അന്‍ബാര്‍ പ്രവിശ്യയിലെ അല്‍ ഖയ്യിമിനടുത്ത് തകര്‍ന്നു വീണത്. ശത്രുവിഭാഗത്തിന്റെ ആക്രമണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് കരുതുന്നില്ലെന്ന് യു.എസ് സൈന്യം അറിയിച്ചു. എന്നാല്‍ തകര്‍ച്ചയുടെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ദുബൈ എക്‌സ്‌പോയില്‍ തൊഴിലവസരങ്ങള്‍; പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചുദുബൈ എക്‌സ്‌പോയില്‍ തൊഴിലവസരങ്ങള്‍; പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു

ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ അപകടം നടന്ന സ്ഥലത്തുതന്നെ മരണപ്പെട്ടതായി ഓപ്പറേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജൊനാഥന്‍ പി ബ്രാഗ അറിയിച്ചു. സംഭവത്തെ കുറിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് നടത്തിയ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്തെത്തിയതാണ് സൈന്യം.

crash-us

കഴിഞ്ഞ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഇറാഖില്‍ നിന്ന് ഭൂരിഭാഗം യുഎസ് സൈനികരും പിന്‍മാറിയിരുന്നു. എന്നാല്‍ 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി നടത്തിയ തേരോട്ടത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം വീണ്ടും ഇടപെടുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സൈനിക സഖ്യത്തിന്റെ നേതൃത്വം അമേരിക്കന്‍ സൈനികര്‍ക്കായിരുന്നു.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി ഏറെക്കുറെ അവസാനിച്ച സാഹചര്യത്തില്‍ യു.എസ് സൈന്യം ഇറാഖില്‍ നിന്ന് പിന്മാറണമെന്ന് ശക്തമായ ആവശ്യം ഭരണകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ ഇറാഖില്‍ തുടരാന്‍ അനുവദിക്കുന്ന നിലപാടാണ് യുഎസ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയത് 5000 അമേരിക്കന്‍ സൈനികരെയെങ്കിലും രാജ്യത്ത് നിലനിര്‍ത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഇതിനെതിരേ വിവിധ കക്ഷികളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വെസ്റ്റ് ബാങ്ക് സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെസ്റ്റ് ബാങ്ക് സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

English summary
All personnel aboard a US military helicopter carrying American service members were killed in a crash in the western Iraqi province of Anbar, the US Central Command says,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X