Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം പള്ളിയില്‍ പന്നി മാംസം വിതറി,വിശ്വാസികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു,സൈനികന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: മുസ്ലീം പള്ളിയില്‍ പന്നി മാംസം വിതറുകയും നമസ്‌ക്കാരം മുടക്കാന്‍ ശ്രമിയ്ക്കുകയും വിശ്വാസികളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുകയും ചെയ്ത അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടിയിലായി. വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു പള്ളിയിലാണ് സൈനികന്‍ അതിക്രമങ്ങള്‍ കാട്ടിക്കൂട്ടിയത്.

റംസാന്‍ വ്രതത്തോട് അനുബന്ധിച്ച് റാഫോര്‍ഡിലെ മസ്ജിദ് അല്‍ മദീനയില്‍ എത്തിയതായിരുന്നു വിശ്വാസികള്‍. എന്നാല്‍ പള്ളിയില്‍ പന്നി മാംസം വിതറി യുഎസ് ആര്‍മി റിസര്‍വ് മേജര്‍ റസല്‍ തോമസ് ലംഗ്‌ഫോര്‍ഡ് വിശ്വാസികളെ അപമാനിച്ചു.

Major, Russel

കാറില്‍ പള്ളിയ്ക്ക് പുറത്ത് കാത്ത് നിന്ന സൈനികന്‍ ഒരു വിശ്വാസിയെ അപകടകരമായ വിധത്തില്‍ കാറില്‍ പിന്തുടര്‍ന്നു. തിരിച്ച് പള്ളിയിലെത്തിയ ഇയാള്‍ വിശ്വാസികള്‍ക്ക് നേരെ വധ ഭീഷണി മുഴക്കി. അനുനയിപ്പിയ്ക്കാന്‍ വിശ്വാസികള്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.

പിന്നീട് കാറുമെടുത്ത് പുറത്ത് പോയ ഇയാള്‍ വേഗത്തില്‍ മടങ്ങിയെത്തി. നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികള്‍ക്ക് നേരെ കാറുമായി പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വിശ്വാസികള്‍ പറയുന്നു. പ്രാര്‍ത്ഥനയ്‌ക്കെത്തിയവരില്‍ ഒട്ടേറെ കുട്ടികളും ഉണ്ടായിരുന്നു.

വിശ്വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതോടെ സൈനികന്‍ പിടിയിലായി. സംഭവം ഏറെ വേദനയുണ്ടാക്കിയെന്ന് അമേരിക്കന്‍-ഇസ്ലാമിക് കൗണ്‍സില്‍ അംഗം ഇബ്രാഹിം ഹൂപ്പര്‍ പറഞ്ഞു. ലംഗ്‌ഫോര്‍ഡിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ജനക്കൂട്ടത്തിന് നേരെ വധഭീഷണി മുഴക്കിയതിനും വിശ്വാസികളെ അപമാനിച്ചതിനുമൊക്കെയാണ് കേസെടുത്തത്. ഇയാളുടെ കാറില്‍ നിന്നും ആയുധ ശേഖരം പിടിച്ചെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+