കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനി പത്രപ്രവര്‍ത്തകയെ യുഎസ് അറസ്റ്റ് ചെയതു, നീക്കം ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാന്‍ ഇംഗ്ലീഷ് പ്രെസ്ടിവിക്ക് വേണ്ടി ജോലിചെയ്തിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ യുഎസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് എന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മാര്‍സിയെ ഹാസ്‌ഹെമി എന്ന 59 കാരിയെയാണ് സെന്റ് ലൂയിസ് ലാംബെര്‍ട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഞായറാഴ്ച്ച അറസ്റ്റ് ചെയ്തത്. എഫ്ബിഐ ഇവരെ വാഷിങ്ടണില്‍ ജയിലിലടച്ചിരിക്കയാണ്.

<strong>ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍; ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി</strong>ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍; ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി

മാര്‍സിയെയുടെ ബന്ധുക്കള്‍ക്ക അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് മാര്‍സിയെ തന്റെ മകളെ വിളിക്കാന്‍ അനുവദിച്ചതെന്‌നും പ്രസ് ടിവി പറയുന്നു. തന്നെ ഒരു ക്രിമിനലിനെപോലാണ് കൈകാര്യം ചെയ്തതെന്ന് ഹാഷെമി മകളോട് പറഞ്ഞു. വാഷിങ്ടണിലെ വിവിധ ലോക്കല്‍ ജയിലുകളില്‍ ഹാഷെമി ഇല്ലെന്നും എവിടെയാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന വ്യക്തമാക്കാന്‍ എഫ്ബിഐ തയ്യാറായിട്ടില്ല.

arrested-08-14994

ഇസ്ലാം മത വിശ്വാസിയായ ഹാഷെമിയെ മതാചാരം പാലിക്കാനോ ശിരോവസ്ത്രം ധരിക്കാനോ സമ്മതിച്ചിട്ടില്ലെന്നും പന്നി മാംസം മാത്രമാണ് ഭക്ഷണമായി നല്കാന്‍ തയ്യാറായാത് എന്നും പറയുന്നു. ഇറാനിയന്‍ വിദേശകാര്യമന്ത്രാലയം ഹാഷെമിയുടെ വിടുതലിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രെസ് ടിവിയിടെ റിപ്പോര്‍ട്ടറായ ഹാഷെമിയുടെത് അന്യായമായ അറസ്റ്റാണെന്നും അതിന് നിയമസാധുത ഇല്ലെന്നും പറയുന്നു.
ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വരുത്തി. ഇറാന്റെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ യുഎസിന്റെ ശ്രമം.

English summary
US arrested Iranian journalist, the reason behind the arrest was not disclosed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X