വിദ്യാര്‍ത്ഥി വിസ; അപേക്ഷകര്‍ സമൂഹമാധ്യമ അക്കൗണ്ട് പബ്ലിക്ക് ആക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പബ്ലിക്ക് ആക്കണമെന്ന നിര്‍ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. എഫ്, എം,ജെ നോണ്‍-ഇമിഗ്രന്റ് യുഎസ് വിസകള്‍ക്കുള്ള അപേക്ഷകര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ മാറ്റി പബ്ലിക്ക് ആക്കണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്.
വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ പരിശോധിക്കാനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം. അപേക്ഷകരുടെ കൂടുതല്‍ സമഗ്രമായി പരിശോധിച്ച് ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം.

പുതിയ നിയമം അനുസരിച്ച്, വിദ്യാര്‍ത്ഥി വിസ അപേക്ഷക്കുന്നവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇടപെടലുകളും കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതാണ്. എ1 അക്കാദമിക് വിസകള്‍, ങ1 വൊക്കേഷണല്‍ വിസകള്‍, ഖ1 എക്‌സ്‌ചേഞ്ച് വിസിറ്റര്‍ വിസകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ പുതിയ നിയമം ബാധകമാണ്.
യുഎസ് വിസ ഒരു അവകാശമല്ല. വിസ നല്‍കിയതിനുശേഷം അതിന്റെ സ്‌ക്രീനിംഗ് അവസാനിക്കുന്നില്ല, നിയമം ലംഘിച്ചാല്‍ അധികാരികള്‍ക്ക് അത് റദ്ദാക്കാമെന്ന് പ്രസ്താവനയില്‍ പറയുന്നു. 'യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ ഉള്‍പ്പെടെയുള്ള ആളുകളെ തിരിച്ചറിയാന്‍ ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കും.
ജൂണ്‍ 10 ന് യുഎസ് എംബസിയും ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് രാജ്യത്തേക്ക് നിയമാനുസൃത യാത്രക്കാരെ സ്വാഗതം ചെയ്യും എന്നാല്‍ നിയമവിരുദ്ധമായ പ്രവേശനവും വിസ ദുരുപയോഗവും നിയമലംഘനവും പൊറുക്കില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.
മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥി വിസ പ്രോസസിങ്ങിലെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു. യുഎസിനോ അതിന്റെ സര്‍ക്കാറിനോ, സ്ഥാപനങ്ങള്‍ക്കോ, മൂല്യങ്ങള്‍ക്കോ എതിരായി തോന്നുന്ന പോസ്റ്റുകളോ സന്ദേശങ്ങളോ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.












Click it and Unblock the Notifications