'പ്രതിസന്ധിയിൽ യുഎസിനെ സഹായിച്ചത് പോലെ'; ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉറപ്പ് നൽകി യുഎസ്
ദില്ലി; കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകി അമേരിക്ക.പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. നേരത്തേ മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ അമേരിക്കയുടെ ആശുപത്രികൾ പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ സഹായിച്ച രീതിയിൽ ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,ബൈഡൻ ട്വീറ്റ് ചെയ്തു.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

കൊവിഡിന്റെ അപകരടകരമായ ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കമലാഹാരിസും പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും. ധീരരായ ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയും, കമല ഹാരിസ് ട്വീറ്റിൽ പറഞ്ഞു.
ഞായറാഴ്ച അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജെയ്ക്ക് സള്ളിവന്‍ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യം സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയെന്നും മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും അടിയന്തരമായി ഇന്ത്യയിലേക്ക് അയക്കുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കിയികുന്നു. അതേസമയം അഞ്ച് ടൺ ഓക്സിജൻ കോൺസൻട്രേറ്റ് ഇന്ത്യയ്ക്ക് യുഎസ് കൈമാറി. 300 ഉപകരണങ്ങളുമായി എയർ ഇന്ത്യ വിമാനം ന്യയോർക്കിൽ നിന്നും പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications