ഉത്തര കൊറിയയെ വെല്ലുവിളിച്ച് അമേരിക്കയുടെ ആണവ ബോംബറുകള്‍...യുദ്ധം തൊട്ടരികെ?
സോള്‍: ഉത്തര കൊറിയ അടുത്തിടെ നടത്തിയ മിസാല്‍ പരീക്ഷണം വലിയ വിവാദമാണ് സൃഷ്ടിച്ചത്. ജപ്പാന്‍ കടലില്‍ ആയിരുന്നു മിസൈല്‍ പതിച്ചത്. അതിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ആണവ ബോംബറുകള്‍ ഉത്തര കൊറിയയെ ഭീഷണിപ്പെടുത്താന്‍ വേണ്ടി ദക്ഷിണ കൊറിയയില്‍ എത്തിക്കഴിഞ്ഞു.

ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളെ അമേരിക്കയും ദക്ഷിണ കൊറിയയും ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്ച എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ഉത്തര കൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണം കൂടി നടത്തി. ഇതിന്റെ ശക്തിയില്‍ ദക്ഷിണ കൊറിയയിലും ഭൂചലനം ഉണ്ടായിരുന്നു.
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിക്കുക പോലും ചെയ്തിട്ടുണ്ട് ഉത്തര കൊറിയ. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ ബോംബറുകള്‍ ദക്ഷിണ കൊറിയയില്‍ എത്തിയിട്ടുള്ളത്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ബി-1ബി ബോംബറുകളാണ് ദക്ഷിണ കൊറിയയില്‍ എത്തിച്ചിട്ടുള്ളത്. ഉത്തര കൊറിയന്‍ അതിര്‍ത്തിക്കടുത്തുകൂടെ ഈ വിമാനങ്ങള്‍ പറപ്പിയ്ക്കുകയും ചെയ്തു.
അണ്വായുധ ശക്തിയില്ലാത്ത രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാല്‍ അവര്‍ക്കൊപ്പം അമേരിക്കയുണ്ട്. അവശ്യഘട്ടത്തില്‍ എന്ത് സഹായത്തിനും അമേരിക്ക തയ്യാറാണ്. മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികരും ദക്ഷിണ കൊറിയിലെ സൈനിക താവളത്തില്‍ ഉണ്ട്.
അമേരിക്കയുടെ ആണവ ബോംബറുകള്‍ എത്തിയതിനോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് കിം ജോങ് ഉന്‍ ഏത് രീതിയിലാകും ഇതിനോട് പ്രതികരിക്കുക എന്നത് വ്യക്തമല്ല. ഉത്തര കൊറിയയുടെ കൈവശം ഉള്ള ആയുധങ്ങളെ കുറിച്ച് അമേരിക്കയ്ക്കും വലിയ ധാരണയൊന്നും ഇല്ല.












Click it and Unblock the Notifications