അമേരിക്കയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്!പരിധിയില്‍ എട്ട് രാജ്യങ്ങള്‍,പകയൊടുങ്ങാതെ ട്രംപ്
വാഷിംഗ്ടണ്‍: വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. ലഗേജിനൊപ്പം യാത്രക്കാര്‍ സൂക്ഷിക്കുന്ന ലാപ്ടോപ്പ്, ഐപാഡ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ക്കായിരിക്കും വിലക്ക്. ചൊവ്വാഴ്ച മുതലാണ് താല്‍ക്കാലിക വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ വിലക്കിനുള്ള കാരണം യുഎസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സും സൗദി വാര്‍ത്താ ഏജന്‍സിയും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എട്ട് രാജ്യങ്ങളിലെ അമേരിക്കയിലേക്ക് സര്‍വ്വീസുള്ള 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ വിലക്ക് ബാധകമായിരിക്കുക. ഈജിപ്തിലെ കെയ്റോ, ജോര്‍ദാനിലെ അമ്മാന്, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍, യുഎഇയിലെ ബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളിലാണ് വിലക്ക്. ഏഴ് എയര്‍ലൈനുകളെ വിലക്ക് കാര്യമായി ബാധിക്കുമെന്നാണ് അമേരിക്കന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ മൊബൈല്‍ ഫോണുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെ വിലക്കില്‍ നിന്ന് ഒഴിവാക്കിയതായി റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ച അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഐസിസിനെതിരെയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ മുന്നോടിയായാണ് യുഎസിന്റെ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. വിവിധ അറബ് രാഷ്ട്രങ്ങളില്‍ ഉന്നത വ്യക്തികള്‍ അമേരിക്കയിലെത്തുന്നുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് നീക്കമെന്ന് സൂചചനയുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ യുഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി











Click it and Unblock the Notifications