Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരീശ്വരവാദിയായ ബ്ലോഗറെ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്നു... ഈ ചിത്രം സഹിക്കില്ല

ധാക്ക: ഇനി ഒരിക്കലും ആ ചിത്രം കാണണം എന്ന് ആരും ആഗ്രഹിക്കില്ല. വെട്ടേറ്റ് റോഡില്‍ മരിച്ച് കിടക്കുന്ന ഭര്‍ത്താവ്, ചോരയൊലിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്ന ഭാര്യ... ആള്‍ക്കൂട്ടം. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നാണ് ഈ കാഴ്ച. കൊല്ലപ്പെട്ടത് ലോകം അറിയുന്ന ജനാധിപത്യവാദിയും ബ്ലോഗറും ആയ അവിജിത് റോയ്. നിരീശ്വരവാദിയായ അവിജിത് റോയ് ബംഗ്ലാദേശ് വംശജനായ അമേരിക്കന്‍ പൗരനാണ്.

നിരീശ്വരവാദിയായ അവിജിത്ത് റോയ് എന്നും ഇസ്ലാമിക തീവ്രവാദികളുടെ കണ്ണില്‍ കരടായിരുന്നു. ഇറച്ചിവെട്ടുന്ന കത്തികൊണ്ട്, അത്രതന്നെ ലാഘവത്തോടെയാണ് അക്രമികള്‍ അവിജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ധാക്കയില്‍ ഒരു പുസ്തകമേളയില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അവിജിത്ത് റോയിയേയും ഭാര്യ റഫീദ അഹമ്മദിനേയും ആക്രമിച്ചത്. 'മുക്തോ നാമ' എന്ന പേരിലാണ് ഇദ്ദേഹം ബ്ലോഗ് എഴുതിയിരുന്നത്. സ്വതന്ത്ര മനസ്സ് എന്നാണ് ഈ വാക്കിനര്‍ത്ഥം.

avijith-killed

അമേരിക്കയിലായിരുന്നു അവിജിത്തും കുടുംബവും താമസിച്ചിരുന്നത്. ഫെബ്രുവരി ആദ്യവാരത്തിലാണ് അദ്ദേഹം ധാക്കയില്‍ എത്തിയത്. അടുത്ത ദിവസങ്ങളില്‍ അമേരിക്കയിലേക്ക് തിരികേ പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. മുമ്പ് പലപ്പോഴും അവിജിത്തിന് നേര്‍ക്ക് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഉണ്ടായിട്ടുണ്ട്. പക്ഷേ തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയായിരുന്നു. ഭാര്യ റഫീദയും അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു.

പൊതു സ്ഥലത്ത് വച്ചാണ് അവിജിത്തിനെ ക്രൂരമായി വെട്ടിക്കൊന്നതെങ്കിലും ആരേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തെ ന്യായീകരിച്ച് ഇ മെയില്‍ സന്ദേശം പ്രചരിപ്പിച്ച ഒരു പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടയെ പോലീസ് സംശയിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+